ആയിരം നാളമായ്
ആയിരം നാളമായ് തെളിഞ്ഞു സൂര്യൻ
താഴെയായ് ലോകവും ഉണർന്നു നാൾ തോറും
ഓരോരോ മാറാപ്പും താങ്ങി
പായും വേഗത്താലോടുന്നെ നാമെല്ലാമെങ്ങോട്ടോ
ഏറുന്നേ നീളെ ..
കാലങ്ങൾ പാകും വഴി
കാലത്തിൻ കഥകൾ ചൊല്ലും നേരം
കാലത്തെ കലപില കൂടണ മണ്ണിൽ
ഒരു കാലം തേടുന്നേ മറുകാലം പോകുന്നേ
തുടികൊട്ടി പാടുന്നേ
താളത്തിൽ ആടുന്നേ..
കലികാലം വാഴുന്നേ പാരിൽ അങ്ങെങ്ങും
ഓംകാരം ചൊല്ലുന്നേ നമ്മിൽ ആരാരോ
നേരം മായം ചേർക്കും പാരിൽ
നേരെന്താണെന്നാരുണ്ട് ചൊല്ലാൻ
അങ്ങോട്ടിങ്ങോട്ടോടും ചൂടിൽ
കണ്ണീർ വീണാൽ ആരുണ്ട് കാണാൻ
നീളാതെ നീളുന്നുണ്ടേ തലയിതിലായ്
ആരാരോ പണ്ടേ തീർത്ത തലവരകൾ
കാലം പാടുന്നേ
നാം താളം തേടുന്നേ
കാലം പാടുന്നേ
നാം താളം തേടുന്നേ
പായും ഓളങ്ങൾക്കോ മീതേ
പാഞ്ഞോടുന്നീ ചങ്ങാടം വീണേ
പാടെ മുങ്ങി താഴുമ്പോഴും
കണ്ടേ നിൽപ്പാണെല്ലോരും ദൂരേ
പ്രാണന്റെ കച്ചിത്തുരുമ്പാരും തന്നില്ലേ
കൈകാലിച്ചിട്ടടിച്ചതും ആരും കണ്ടില്ലേ
കാലം പാടുന്നേ
നാം താളം തേടുന്നേ
വാനിൽ തേരേറി നാം പാറിപ്പോകുന്നേ
തീരാ മോഹങ്ങൾ ഈ നെഞ്ചിൽ നീളുന്നേ
കാലം പാടുന്നേ
നാം താളം തേടുന്നേ