ധീര ചരിത

ധീരചരിത വാദ്യഘോഷം വീരചടുല നടനഭാവം
പോര്‍ക്കളത്തില്‍ വിജയകാഹളങ്ങളായ്
പകനിറഞ്ഞു ഉള്ളുണര്‍ന്നു
ചുവടുവെച്ചു ചോടുവച്ചു
പടനിലത്തില്‍ അടരാടി നീങ്ങുവാന്‍
ധീരം ധീരം നേരിടാം...നേരെ ഉന്നം തേടീടാം
ഉയരാനായ്‌ ഉയിരും കാക്കുവാന്‍
ഉണരൂ ഉയരു പുലരിപോലെ
അലയടിക്കും കടലുപോലെ
കാറ്റുറഞ്ഞ കാടുപോലെ നിന്നിടൂ
പിന്നെ ഉലയില്‍ നീറ്റും കനലില്‍ നിന്ന്
ചിതറുമഗ്നിജ്വാലയായ്‌ നെഞ്ചുറച്ച് തോഴരായ്‌ വന്നിടൂ

വാനം പൂക്കും മേലെ മേഘം പായും
ഓഹോ നേടാം നേടാം പോകാം നേരെ നേരെ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dheera charitha

Additional Info

Year: 
2015

അനുബന്ധവർത്തമാനം