കുന്നിമണി

കുന്നിമണി.. കുന്നിറങ്ങി വന്നുവല്ലോ
മാമരങ്ങള്‍.. പീലിയാടി നിന്നുവല്ലോ
കാത്തുനിന്നതാരെ.. വരവേല്‍ക്കാന്‍
ആരെയോ
തെങ്ങോല.. തെന്നിയല്ലോ.. തെന്നലിലായ്
പൂവുണര്‍ന്നേ.. തേന്‍ നുകരാന്‍ തുമ്പിതുള്ളി
മൂളിപ്പാട്ടും പാടി മെല്ലെ മെല്ലേ... കാതിലായ്‌
കാടാറും കേറിക്കേറി..കാട്ടാറും നീന്തിക്കേറി
മാന്‍ ചാടും ഓരം കണ്ടേ..
മീനും വാരിപ്പോകും പൊന്മാന്‍ കണ്ടേ
തഴുകും.. തളിര്‍.. മുള്ളില്‍ നോവും
വഴികള്‍.. നീളെ അറിയാന്‍ പോകാം ...ആ

കൂടറിഞ്ഞേ.. കൂട്ടറിഞ്ഞേ
കളിപറഞ്ഞേ.. കിളിപറന്നേ
കണ്ണെത്താക്കാതം താണ്ടി പറന്നേ

കുന്നിമണി.. കുന്നിറങ്ങി വന്നുവല്ലോ
മാമരങ്ങള്‍.. പീലിയാടി നിന്നുവല്ലോ
കാത്തുനിന്നതാരെ.. വരവേല്‍ക്കാന്‍
ആരെയോ
തെങ്ങോല തെന്നിയല്ലോ തെന്നലിലായ്
പൂവുണര്‍ന്നേ തേന്‍ നുകരാന്‍ തുമ്പി തുള്ളി
മൂളിപ്പാട്ടും പാടി മെല്ലെ.. മെല്ലേ കാതിലായ്‌
കാടാറും കേറിക്കേറി..കാട്ടാറും നീന്തിക്കേറി
മാന്‍ ചാടും ഓരം കണ്ടേ
മീനും വാരിപ്പോകും പൊന്മാന്‍ കണ്ടേ
തഴുകും... തളിര്‍ മുള്ളില്‍ നോവും
വഴികള്‍ നീളെ അറിയാന്‍ പോകാം
ലാലാലാലാലാ ..ലാലാലാലാലാ ..
ലാലാലാലാലാ ..ലാലാലാലാലാ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunnimani

Additional Info

Year: 
2015

അനുബന്ധവർത്തമാനം