താരങ്ങൾ ഈ യാത്രയിൽ

താരങ്ങൾ ഈ യാത്രയിൽ
വിരിഞ്ഞു രാത്രിയിൽ
കാലങ്ങൾ കാല്പാടുകൾ
നിറങ്ങളായി എന്നിൽ
പെയ്തൊഴിഞ്ഞ താരയോ മായാതെ
മെല്ലെ പൂത്തുലഞ്ഞ വീഥിയോ തീരാതെ
 
ഇന്നലെ അണഞ്ഞു നീ കിനാക്കളിൽ
ഇന്നു നമ്മളൊന്നുപോൽ നീങ്ങയോ
ഇനി ഏതു യാത്രയിലറിയാത്ത മോഹമായി
നീ ഇന്നെൻ കൂടെ
പറയാതെ നോക്കുവാൻ
ഒരുവാക്കു മിണ്ടുവാൻ
എൻ നെഞ്ചം മൂളി
മായാതെ മറയാതെ നിൻ
മയ്ക്കണ്ണിൽ നാണം
ഈ രാവിൽ പല കാതങ്ങൾ
ഓരോന്നായി താണ്ടീ നാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tharangal ee yathrayil

Additional Info

Year: 
2013

അനുബന്ധവർത്തമാനം