പോരുമോ കാറ്റുപോലുമില്ലാത്ത

നന്ന നന്നാഹെ നന്നെയാ  
ഉഹും നന്ന നന്നാഹെ നന്നെയാ
നാനാനാരേ നന്നാ നന്ന നന്നാഹെ നന്നെയാ  
നാനാനാരേ നന്നാ നന്ന ആ

പോരുമോ പോരുമോ
കാറ്റുപോലുമില്ലാത്ത പാതയിൽ
കൂടുമോ കൂടുമോ
പാട്ടുമായ് വീണ്ടും ഈ മൂകയാത്രയിൽ (2)

ഓടിമായുന്നു പിന്നിലേക്കേതു
പൂമരങ്ങളായി ഓർമ്മകളിതിലേ
ഏതു തീരങ്ങൾ എത്ര കാതങ്ങൾ
താണ്ടി നീങ്ങണം മാരിമഞ്ഞു വേനലിൽ

ഓഹോ ഓ ഓഹോ
ഏ ആയിഏഹേ ഓആയി ഏഹേ(2)
പോരുമോ പോരുമോ
കാറ്റുപോലുമില്ലാത്ത പാതയിൽ
കൂടുമോ കൂടുമോ
പാട്ടുമായ് വീണ്ടും ഈ മൂകയാത്രയിൽ

ഉം നിലയ്ക്കാത്ത താളങ്ങൾതൻ
കരൾതന്ത്രി മീട്ടിപ്പാടി
പദം വച്ചു പോകുന്നു നാം
മോഹങ്ങളോടെന്തിനോ
വഴിക്കാഴ്ച നീറും കണ്ണിൽ
മുഖങ്ങളായ് ഭാവങ്ങളായി
മറന്നെത്ര പോകുന്നു നാം കാലങ്ങളേ

ഓരോ യാത്രയും തീരും നേരത്തായിതാ
വേറേ യാത്രകൾതൻ മാറാപ്പൊന്നിതാ
തോളിൽ ചേരുന്നു ഓഹോ
ഓഹോ ഓ ഓഹോ
ഏ ആയിഏഹേ ഓആയി ഏഹേ(2)

പോരുമോ പോരുമോ
കാറ്റുപോലുമില്ലാത്ത പാതയിൽ
കൂടുമോ കൂടുമോ
പാട്ടുമായ് വീണ്ടും ഈ മൂകയാത്രയിൽ (2)
ഓടിമായുന്നു പിന്നിലേക്കേതു
പൂമരങ്ങളായി ഓർമ്മകളിതിലേ
ഏതു തീരങ്ങൾ എത്ര കാതങ്ങൾ
താണ്ടി നീങ്ങണം മാരിമഞ്ഞു വേനലിൽ

ഓഹോ ഓ ഓഹോ
ഏ ആയിഏഹേ ഓആയി ഏഹേ(2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Porumo kattupolumillatha