ശ്രീനാഥ് ഭാസി

Sreenath Bhasi
Sreenath Bhasi-Actor Singer Lyricist
Date of Birth: 
Sunday, 29 May, 1988
എഴുതിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 8

മലയാള ചലച്ചിത്ര നടൻ.  1988 മെയിൽ എറണാംകുളം ജില്ലയിലെ പള്ളുരുത്തിയിൽ ജനിച്ചു.  റെഡ് എഫ് എം 93.5 റേഡിയോ ജോക്കിയായിട്ടായിരുന്നു ശ്രീനാഥിന്റെ കരിയർ ആരംഭിയ്ക്കുന്നത്. ആ സമയത്തുതന്നെ കിരൺ ടി വിയിൽ വീഡിയോ ജോക്കിയായും വർക്ക് ചെയ്തിരുന്നു. 2011-ൽ മോഹൻലാൽ ചിത്രമായ ‘പ്രണയ ത്തിൽ അഭിനയിച്ചുകൊണ്ടാണ് ശ്രീനാഥ് ഭാസി സിനിമാഭിനയം തുടങ്ങുന്നത്.

2012-ൽ ഇറങ്ങിയ ടാ തടിയാ എന്ന ചിത്രത്തിലെ അഭിനയമാണ് ശ്രീനാഥ് ഭാസിയ്ക്ക് പേക്ഷക ശ്രദ്ധനേടിക്കൊടുത്തത്. 2014-ൽ ഉണ്ണിമുകുന്ദൻ നായകനായ KL10 പത്ത് എന്ന സിനിമയിൽ ശ്രീനാഥ് ജിന്നായി അഭിനയിച്ചു. 2018-ൽ ഇറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി അവതരിപ്പിച്ച ബോണി എന്ന ഊമയായ കഥാപാത്രം പ്രേക്ഷക പ്രീതിനേടി. അഞ്ചാം പാതിര, കപ്പേള എന്നീ സിനിമകളിലും ശ്രീനാഥ് ഭാസി മികച്ച വേഷങ്ങളിൽ അഭിനയിച്ചു. അഭിനയത്തിനുപുറമേ പത്തോളം സിനിമകളിൽ ശ്രീനാഥ് ഗാനങ്ങൾ ആലപിച്ചിട്ടുമുണ്ട്. ക്രിസ്ത്യൻ സംഗീത ബാൻഡായ ക്രിംസൺ വുഡിൽ അംഗമാണ് ശ്രീനാഥ്. ടാ തടിയാ, ഹണീബീ  തുടങ്ങിയ ചിത്രങ്ങളിൽ മലയാളത്തിന്റെ, കൊച്ചി പ്രാദേശിക രൂപത്തിലുള്ള സംഭാഷണങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ച് ശ്രീനാഥ് ഭാസി ശ്രദ്ധനേടി