സൗബിൻ ഷാഹിർ
മലയാള ചലച്ചിത്ര നടൻ. 1983 ഒക്ടോബർ 12 ന് പ്രൊഡക്ഷൻ കൺട്രോളറും സംവിധാന സഹായിയുമായിരുന്ന ബാബു സാഹിറിന്റെ മകനായി ഫോർട്ട്കൊച്ചിയിൽ ജനിച്ചു. 2003 ൽ ക്രോണിക്ക് ബാച്ചിലർ എന്ന സിനിമയിൽ സംവിധായകൻ സിദ്ദിഖിന്റെ സഹായിയായിട്ടാണ് സൗബിൻ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ഫാസിൽ, റാഫി മെക്കാർട്ടിൻ, പി സുകുമാർ, സന്തോഷ് ശിവൻ, രാജീവ് രവി, അമൽ നീരദ് എന്നീ സംവിധായകരുടെയെല്ലാം സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു.
2017 ൽ പറവ എന്ന സിനിമയ്ക്ക് കഥ,തിരക്കഥ, സംവിധാനം നിർവ്വഹിച്ചുകൊണ്ട് സൗബിൻ സ്വതന്ത്ര സംവിധായകനായി. 2002 ൽ ഫാസിൽ സംവിധാനം ചെയ്ത കൈ എത്തും ദൂരത്ത് എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് സൗബിൻ തന്റെ അഭിനയം തുടങ്ങുന്നത്. തുടർന്ന് ചെയ്ത സിനിമകളിലെല്ലാം ചെറിയ വേഷങ്ങളിൽ അഭിനയിച്ച സൗബിന് ഒരു വഴിത്തിരിവായത് 2015 ൽ ഇറങ്ങിയ പ്രേമം സിനിമയിലെ പി ടി ടീച്ചറുടെ വേഷമായിരുന്നു. തുടർന്ന് മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മായനദി, കുംബളങ്ങി നൈറ്റ്സ്.. എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 2018 ൽ ഇറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിൽ നായകനായി അഭിനയിച്ചു. അതിനുശേഷം ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25, വികൃതി, അമ്പിളി.. എന്നീ സിനിമകളിലും സൗബിൻ സാഹിർ നായകനായി. 2018 ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിലൂടെ അദ്ധേഹം കരസ്ഥമാക്കി. ട്രാൻസ് എന്ന സിനിമയിൽ അഭിനയത്തോടൊപ്പം അദ്ദേഹം ഒരു ഗാനവും ആലപിച്ചിട്ടുണ്ട്.
2017 ഡിസംബറിലായിരുന്നു സൗബിൻ സാഹിറിന്റെ വിവാഹം. ഭാര്യ ജമിയ. സൗബിൻ - ജമിയ ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ഓതിരം കടകം | 2022 | |
പറവ | മുനീർ അലി, സൗബിൻ ഷാഹിർ | 2017 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
പപ്പയുടെ സ്വന്തം അപ്പൂസ് | ഫാസിൽ | 1992 | |
ടാ തടിയാ | ആഷിക് അബു | 2012 | |
അന്നയും റസൂലും | കോളിൻ | രാജീവ് രവി | 2013 |
5 സുന്ദരികൾ | പൂവാലൻ | ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് | 2013 |
മസാല റിപ്പബ്ലിക്ക് | വിശാഖ് ജി എസ് | 2014 | |
ഇയ്യോബിന്റെ പുസ്തകം | നാരായണൻ | അമൽ നീരദ് | 2014 |
ചന്ദ്രേട്ടൻ എവിടെയാ | സുമേഷ് | സിദ്ധാർത്ഥ് ഭരതൻ | 2015 |
പ്രേമം | പി ടി സാർ ശിവൻ | അൽഫോൻസ് പുത്രൻ | 2015 |
ചാർലി | കള്ളൻ സുനി | മാർട്ടിൻ പ്രക്കാട്ട് | 2015 |
ലോഹം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2015 | |
റാണി പത്മിനി | ആഷിക് അബു | 2015 | |
മഹേഷിന്റെ പ്രതികാരം | ക്രിസ്പിൻ | ദിലീഷ് പോത്തൻ | 2016 |
ഹാപ്പി വെഡ്ഡിംഗ് | ഭായി | ഒമർ ലുലു | 2016 |
അനുരാഗ കരിക്കിൻ വെള്ളം | ഫക്രു | ഖാലിദ് റഹ്മാൻ | 2016 |
കലി | പ്രകാശൻ | സമീർ താഹിർ | 2016 |
ഡാർവിന്റെ പരിണാമം | വില്ലി | ജിജോ ആന്റണി | 2016 |
മുദ്ദുഗൗ | കുമാരി | വിപിൻ ദാസ് | 2016 |
ഹലോ നമസ്തേ | അബു | ജയൻ കെ നായർ | 2016 |
കമ്മട്ടിപ്പാടം | പോർക്കിൻ കൂട് ബിജു | രാജീവ് രവി | 2016 |
പോപ്പ്കോൺ | മിൽട്ടൺ | അനീഷ് ഉപാസന | 2016 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
പറവ | സൗബിൻ ഷാഹിർ | 2017 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പറവ | സൗബിൻ ഷാഹിർ | 2017 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പറവ | സൗബിൻ ഷാഹിർ | 2017 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
മഞ്ഞുമ്മൽ ബോയ്സ് | ചിദംബരം | 2023 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
* എന്നാലും മത്തായിച്ചാ | ട്രാൻസ് | വിനായക് ശശികുമാർ , ബ്ലേസ് | ജാക്സൺ വിജയൻ | 2020 | |
ചുണ്ടെലി | മ്യാവൂ | സുഹൈൽ കോയ | ജസ്റ്റിൻ വർഗീസ് | 2021 |
ഓഫീസ്
ഓഫീസ് നിർവ്വഹണം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പച്ചക്കുതിര | കമൽ | 2006 |
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ചന്ദ്രേട്ടൻ എവിടെയാ | സിദ്ധാർത്ഥ് ഭരതൻ | 2015 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
5 സുന്ദരികൾ | ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് | 2013 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കിസ്മത്ത് | ഷാനവാസ് കെ ബാവക്കുട്ടി | 2016 |
ബോഡി ഗാർഡ് | സിദ്ദിഖ് | 2010 |
സ്വ.ലേ സ്വന്തം ലേഖകൻ | പി സുകുമാർ | 2009 |
ഹലോ | റാഫി - മെക്കാർട്ടിൻ | 2007 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഗോൾഡ് | അൽഫോൻസ് പുത്രൻ | 2022 |
മേരാ നാം ഷാജി | നാദിർഷാ | 2019 |
മാംഗല്യം തന്തുനാനേന | സൗമ്യ സദാനന്ദൻ | 2018 |
പാണ്ടിപ്പട | റാഫി - മെക്കാർട്ടിൻ | 2005 |
Edit History of സൗബിൻ ഷാഹിർ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
5 Mar 2022 - 09:52 | Achinthya | |
22 Feb 2022 - 18:41 | Achinthya | |
15 Jan 2021 - 19:42 | admin | Comments opened |
11 Dec 2020 - 10:56 | Santhoshkumar K | |
13 Nov 2020 - 08:23 | admin | Converted dob to unix format. |
23 Oct 2020 - 12:19 | Santhoshkumar K | |
23 Oct 2020 - 12:17 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
12 Oct 2020 - 11:45 | Ashiakrish | പുതിയ ഫോട്ടോ ചേർത്തു |
22 Jun 2016 - 04:42 | Jayakrishnantu | |
28 Mar 2015 - 01:59 | Jayakrishnantu | ഫീൽഡ് ചേർത്തു |
- 1 of 2
- അടുത്തതു് ›