വിപിൻ ദാസ്

Vipin Das (Director)
Date of Birth: 
Thursday, 23 February, 1984
മുദ്ദുഗൗ 2016
സംവിധാനം: 4
കഥ: 1
സംഭാഷണം: 1
തിരക്കഥ: 2

1984 ഫെബ്രുവരി 23 -ന്  ഹരിദാസിന്റെയും ഗീതയുടെയും മകനായി ജനിച്ചു. തിരുമല എ എം എച്ച് എസിലായിരുന്നു വിപിൻ ദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പ്രീഡിഗ്രി കഴിഞ്ഞു. ഉണ്ണിമൂലം എന്ന ഷോർട്ട് ഫിലിം ചെയ്തുകൊണ്ടാണ്  വിപിൻ സിനിമാ മേഖലയിലേയ്ക്കെത്തുന്നത്. അതിനുശേഷം 2016 -ൽ ഗോകുൽ സുരേഷിനെ നായകനാക്കി മുദ്ദുഗൗ എന്ന സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തു. വിപിൻ ദാസ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് അന്താക്ഷരി. അഭിനേതാവുകൂടിയായ വിപിൻ ദാസ് MAGNETO എന്ന ഷോർട്ട് ഫിലിമിൽ നല്ലൊരു കഥാപത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ നിരവധി പരസ്യചിത്രങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്.

വിപിൻ ദാസിന്റെ ഭാര്യ അശ്വതി ജയകുമാർ അന്താക്ഷരി സിനിമയുടെയും നിരവധി പരസ്യചിത്രങ്ങളുടെയും കോസ്‌ട്യൂം ഡിസൈനറാണ്.

Vipin Das, Harisree, 20/230B, Sree Durga Lane, Malayinkeezh, Trivandrum 695 571

Email | Facebook | Instagram