ജയ ജയ ജയ ജയ ഹേ
ചെറുപ്പത്തിലേ പെണ്ണെന്ന പേരിൽ അവഗണന അനുഭവിക്കുന്ന ജയഭാരതിയെ, പഠിക്കാനും .ജോലി നേടാനുമുള്ള ആഗ്രഹങ്ങൾ പരിഗണിക്കാതെ, വീട്ടുകാർ വിവാഹം ചെയ്തയയ്ക്കുക്കുന്നു. ഭർതൃഗൃഹത്തിലും അവളെ കാത്തിരുന്നത് തികഞ്ഞ വിവേചനവും അഭിമാനക്ഷതവുമാണ്. ആ പ്രതിസന്ധികളെ ജയഭാരതി നേരിടുന്നതിനെ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു.
Actors & Characters
Actors | Character |
---|---|
ജയഭാരതി | |
രാജേഷ് | |
മണിയമ്മാവൻ | |
അനിയണ്ണൻ | |
ജയൻ | |
ജഡ്ജി | |
ട്യൂഷൻ സർ ദീപു | |
വേണു അണ്ണൻ (കൃഷ്ണ ഫാം) | |
വക്കീൽ | |
കോഴി ഫാമിലെ സ്റ്റാഫ് 1 | |
രാജേഷിൻ്റെ അമ്മ | |
ജയഭാരതിയുടെ അച്ഛൻ | |
ജയഭാരതിയുടെ അമ്മ | |
രാജി (രാജേഷിൻ്റെ പെങ്ങൾ) | |
Main Crew
കഥ സംഗ്രഹം
ജയയുടേത് അച്ഛനും അമ്മയും ഒരു സഹോദരനുമടങ്ങുന്ന ഒരു ഇടത്തരം കുടുംബമാണ് . സിനിമയുടെ തുടക്കം മുതൽ തന്നെ, ജയയുടെ അമ്മാവൻ ഈ കുടുംബത്തിന്റെ എല്ലാ പ്രധാന തീരുമാനങ്ങളിലും ഒരു പങ്കു വഹിക്കുന്നത് കാണാം. ജയയുടെ കോളേജ് പഠനം ഈ അമ്മാവന്റെ ഉപദേശ പ്രകാരം അവളുടെ ആഗ്രഹത്തിനു വിപരീതമായി ഒരു പാരലൽ കോളേജിൽ ഒതുങ്ങുന്നു. ഇഷ്ടമില്ലാതെയാണ് പഠനം ആരംഭിച്ചതെങ്കിലും , ചുറുചുറുക്കും സാമൂഹിക പ്രതിബദ്ധതയും കാണിച്ച അദ്ധ്യാപകനിൽ ജയ തൻ്റെ കാമുകനെക്കാണുന്നു.
കൂടുതൽ അടുക്കുമ്പോളാണ് തന്റെ കാമുകനിൽ ഒളിഞ്ഞിരിക്കുന്ന ആണാധിപത്യമനോഭാവം മനസ്സിലാക്കുന്നത്. ജയയുടെ ഫേസ്ബുക് അക്കൗണ്ട് പോലും കൈകാര്യം ചെയ്യുന്ന തരത്തിലേക്ക് കാമുകൻ മാറുന്നുണ്ട്. മുഖമടച്ചു കിട്ടിയ ഒരടിയോടെ ജയ ആ ബന്ധത്തിൽ നിന്ന് പിന്മാറുന്നു. പക്ഷെ ആ ബന്ധം നാട്ടിലറിഞ്ഞതോടെ ജയയുടെ പഠനം നിറുത്തി, കോഴി ഫാം ഉടമയായ രാജേഷിന് അവള വിവാഹം ചെയ്തു കൊടുക്കുന്നു,.
വിവാഹത്തിന് മുൻപ് രാജേഷ് ജയ പിഎസ് സി ക്കു പഠിച്ചോട്ടെ എന്ന് പറയുന്നുണ്ടെങ്കിലും വിവാഹ ശേഷം ജയയുടെ ആ ആവശ്യം അവഗണിക്കുന്നു. ജയയുടെ വീട്ടിലെ അമ്മാവനെപ്പോലെ ഇവിടെ രാജേഷിന്റെ ഉപദേശകനായി ചെറിയമ്മയുടെ മകൻ മണിയണ്ണൻ ഉണ്ട്. എന്നും പ്രാതലിനു ഇടിയപ്പവും കടലക്കറിയും നിർബന്ധമായ രാജേഷിന്റെ ചിട്ടവട്ടങ്ങൾ, രാജേഷിന്റെ അമ്മയും, വിവാഹിതയെങ്കിലും രാജേഷിന്റെ വീട്ടിൽ താമസിക്കുന്ന, സഹോദരിയും ജയയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. ഒരു മാറ്റത്തിനു വേണ്ടി കടലക്കറിയ്ക്കു പകരം സ്റ്റൂ ഉണ്ടാക്കി കൊടുക്കുന്ന അന്ന് ജയ രാജേഷിന്റെ മറ്റൊരു മുഖം കാണുന്നു ; മുഖത്ത് അടിയും വാങ്ങുന്നു.
അടി കൊണ്ട ജയയുടെ വിഷമം മാറ്റാനായി സിനിമക്ക് കൊണ്ട് പോകുന്നു. അത് കഴിഞ്ഞു റെസ്റ്റോറന്റിലും . പക്ഷെ റെസ്റ്റോറന്റിൽ കൊണ്ട് പോകുമ്പോളും രാജേഷ് തനിക്ക് ഇഷ്ടപ്പെട്ട ഇടിയപ്പവും കടലക്കറിയും തന്നെ ജയയ്ക്കും ഓർഡർ ചെയ്യുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യപ്പെടുന്ന രാജേഷ് പിന്നീട് ഒരുപാട് തവണ ജയയെ തല്ലുന്നു . ഓരോ തവണയും ഈ വിഷമം മാറ്റാനുള്ള ചടങ്ങ് ആവർത്തിക്കുന്നു.
സഹികെട്ട ജയ ഒരു ദിവസം പ്രതികരിക്കാൻ തീരുമാനിക്കുന്നിടത്തു കഥ ഒരു പുതിയ മാനം കൈവരിക്കുന്നു. യുട്യൂബ് നോക്കി പഠിച്ച അടവുകളുമായി ജയ രാജേഷിന്റെ അടി തടുക്കുന്നു, തിരിച്ചടിക്കുന്നു. അപമാനിതനായ രാജേഷ് മണിയണ്ണന്റെ ഉപദേശം സ്വീകരിച്ചു പണ്ട് പഠിച്ച കരാട്ടെ മുറകൾ പൊടി തട്ടിയെടുക്കുന്നു. തന്റെ അഭിമാനം വീണ്ടെടുക്കാൻ വേണ്ടി ജയയുമായി ഉടക്കുന്ന രാജേഷിനെ ഇത്തവണ ജയ തലങ്ങും വിലങ്ങും ആക്രമിക്കുന്നു. എളുപ്പത്തിൽ ജയിച്ച് ആ പോരാട്ടം മണിയണ്ണന് കാട്ടികൊടുക്കാൻ വേണ്ടി മൊബൈലിൽ ഈ രംഗങ്ങൾ രാജേഷ് റെക്കോർഡ് ചെയ്യുന്നുണ്ടെങ്കിലും അതിൽ പതിയുന്നത് ജയയുടെ അടിയേറ്റ് വലയുന്ന രാജേഷിന്റെ അവസ്ഥയാണ്.
ഈ സംഭവം വലിയ കോലാഹലങ്ങൾ ആ വീട്ടിൽ സൃഷ്ടിക്കുന്നു. മണിയണ്ണന്റെ നേതൃത്വത്തിൽ രണ്ടു വീട്ടുകാരുടെയും സാന്നിധ്യത്തിൽ നടത്തിയ ഒത്തു തീർപ്പു ചർച്ചകളുടെ ഫലമായി ജയയും രാജേഷും ഒന്നിച്ചു ജീവിതം തുടരാൻ സമ്മതിക്കുന്നു. മണിയണ്ണന്റെ ഉപദേശപ്രകാരം രാജേഷ് ജയയെ ഗര്ഭിണിയാക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു. ഒരു കുട്ടിയുണ്ടായാൽ ജയ എന്നും തന്റെ അടിമയായി ഈ വീട്ടിൽ കഴിയും എന്ന ബോധ്യത്തിലാണ് ഈ ശ്രമങ്ങളെല്ലാം.
ഗർഭിണിയായ ജയ രാജേഷിൻ്റെ സ്നേഹ പ്രകടനങ്ങളെല്ലാം വെറും അഭിനയം മാത്രമായിരുന്നെന്നു തിരിച്ചറിയുന്നതും തല കറങ്ങി വീഴുന്നതും. ആ വീഴ്ചയിൽ ഗർഭം അലസിപ്പോകുന്നു. ആശുപത്രിയിൽ വച്ച് സ്വന്തം വീട്ടുകാരും ഭർത്താവിന്റെ വീട്ടുകാരും തള്ളി പറയുമ്പോൾ ജയ ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ച് അവിടെ നിന്ന് ഇറങ്ങുന്നു. ജീവിക്കാൻ ഒരു തൊഴിൽ കണ്ടെത്താനുള്ള ശ്രമങ്ങൾ അവൾ തുടങ്ങുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ചമയം
Video & Shooting
സംഗീത വിഭാഗം
താളവാദ്യം | |
ഹോൺസ് | |
ഗിറ്റാർ | |
ഫ്ലൂട്ട് |
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
Lyricst,singers |