അസീസ് നെടുമങ്ങാട്

Azees Nedumangad
അസീസ് നെടുമങ്ങാട്
Date of Birth: 
Friday, 22 February, 1985
അസീസ്‌ വോഡഫോണ്‍
Azeez Nedumangad

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്വദേശിയായ അസീസ് ഹനീഫ എന്ന അസീസ് നെടുമങ്ങാട് തന്റെ കലാജീവിതം ആരംഭിച്ചത് മിമിക്രി വേദികളിലൂടെയാണ്. തുടർന്ന് ടെലിവിഷൻ രംഗത്തേക്കെത്തിയ അദ്ദേഹം ടെലിവിഷൻ കോമഡി പരിപാടികളിലൂടെ ശ്രദ്ധനേടി. 2012 -ലാണ് അസീസ് സിനിമാഭിനയ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്.

ടി കെ.രാജീവ്കുമാർ സംവിധാനം ചെയ്ത തൽസമയം ഒരു പെൺകുട്ടി എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. 2016 -ൽ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയല്ലെ കഥാപാത്രത്തിലൂടെ ശ്രദ്ധനേടി. കോൾഡ് കേസ്മിന്നൽ മുരളിജയ ജയ ജയ ജയ ഹേസി ബി ഐ 5 ദി ബ്രെയിൻവ്യസനസമേതം ബന്ധുമിത്രാദികൾപ്രകമ്പനം... എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു. ഹാസ്യ വേഷങ്ങൾക്കൊപ്പം തന്നെ വൈകാരികമായ ക്യാരക്ടർ റോളുകളും മികച്ച രീതിയിൽ തന്നെ അദ്ദേഹം അഭിനയിച്ചു.