ആനന്ദ് മന്മഥൻ

Anand Manmadhan
Date of Birth: 
തിങ്കൾ, 25 September, 1989
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

1989 സെപ്റ്റംബർ 29 ന് ഗവണ്മെന്റ് ഉദ്യോഗസ്ഥനായിരുന്ന മന്മഥന്റെയും സുനിതയുടെയും മകനായി തിരുവനന്തപുരം ജില്ല്ലയിലെ തിരുമലയിൽ ജനിച്ചു. തിരുമല A.M.H.S.S -ലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കുറവംകോണം U.I.T യിൽ നിന്നും ബി എസ് സി കഴിഞ്ഞു. കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിൽ നിന്നുമാണ് ആനന്ദ് എം ബി എ പഠിച്ചത്.

 സിനിമാഭിനയത്തോട് വലിയ താത്പര്യമുണ്ടായിരുന്ന ആനന്ദ് മന്മഥൻ തന്റെ സിനിമാ സ്വപ്നങ്ങളുമായി നിരവധി സിനിമകളൂടെ ഓഡിഷന് പോയിരുന്നു. സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന "വൈ" എന്ന സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കകയും ആ സിനിമയിലേയ്ക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു  അങ്ങിനെ 2016 -ൽ വൈ എന്ന സിനിമയിലൂടെ ആനന്ദ് മന്മഥൻ സിനിമയിൽ തുടക്കം കുറിച്ചു.  അതിനുശേഷം 2017 -ൽ അഭിരാം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ഹിമാലയത്തിലെ കശ്മലൻ എന്ന സിനിമയിൽ അഭിനയിച്ചു. വൈ റിലീസ് വൈകിയതിനാൽ ആനന്ദിന്റെ ആദ്യ റിലീസ് സിനിമ ഹിമാലയത്തിലെ കശ്മലനായി. തുടർന്ന് അറ്റെൻഷൻ പ്ലീസ്, സാജൻ ബേക്കറി സിൻസ് 1962 എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ ആനന്ദ് മന്മഥൻ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ വെബ് സീർീസുകളിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. ആനന്ദ് മന്മഥൻ അഭിനയിച്ച "ഡബിൾഡെക്കർ, കിളി എന്നീ വെബ് സീരീസുകൾ പ്രേക്ഷകപ്രീതി നേടിയിരുന്നു..

Facebook, Instagram, Gmail