രാഹുൽ റിജി നായർ
ഡോക്റ്റർ റിജി നായരുടേയും രാജശ്രീ നായരുടേയും മകനായി കൊല്ലം ജില്ലയിൽ ജനിച്ചു. കൊല്ലം എസ് എൻ ട്രസ്റ്റ് സെന്റ്രൽ സ്കൂളിലായിരുന്നു രാഹുലിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് അമൃത സ്കൂൾ ഓഫ് എഞ്ചിനിയറിംഗിൽ നിന്നും ബിരുദം നേടി. അതിനുശേഷം തിരുവനന്തപുരം ടെക്നോപാർക്കിൽ കുറച്ചുകാലം ജോലി ചെയ്തു.
2018 -ൽ ഒറ്റമുറി വെളിച്ചം എന്ന സിനിമയ്ക്ക് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചുകൊണ്ടാണ് രാഹുൽ റിജി നായർ സിനിമാരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. ആദ്യ സിനിമയ്ക്ക് മികച്ച കഥാ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. തുടർന്ന് ഡാകിനി, കള്ളനോട്ടം, ഖോ-ഖോ, കീടം എന്നീ സിനിമകൾ തിരക്കഥ എഴുതി സംവിധാനം ചെയ്തു. കള്ളനോട്ടം എന്ന ചിത്രം മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.
ഖോ-ഖോ എന്ന സിനിമയിൽ ഒരു ഗാനം രചിച്ചിട്ടുള്ള രാഹുൽ ഖോ-ഖോ, കീടം, തോൽവി എഫ്.സി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കീടം എന്ന സിനിമയുടെ നിർമ്മാതാവും അദ്ധേഹമായിരുന്നു. കൂടാതെ കേരള ക്രൈം ഫയൽ, ജയ് മഹേന്ദ്രൻ എന്നീ വെബ് സീരീസുകളുടെ നിർമ്മാണത്തിലും രാഹുൽ പങ്കാളിയായിരുന്നു.
രാഹുൽ റിജി നായരുടെ ഭാര്യ നിത്യ വിജയ്.
രാഹുൽ റിജി നായർ - Facebook, Instagram