ബേസിൽ ജോസഫ്

Basil Joseph

യുവ സംവിധായകനായ ബേസില്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് (സി.ഇ.ടി ) യില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടി ഇന്‍ഫോസിസില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കുന്നതിനടയില്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടി.
ശ്ശ് ..(Shhh) - 2012
പ്രിയംവദ കാതരയാണോ (2012)
ഒരു തുണ്ട് പടം (2013)
തുടങ്ങിയ ലഘു സിനിമകള്‍ എഴുതി സംവിധാനം ചെയ്തു. കുഞ്ഞിരാമായണം എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകൻ ആയി. അഭിനേതാവ് കൂടിയായ ബേസിൽ, കുഞ്ഞിരാമായണം, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങി കുറെയധികം സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.

ഫേസ്ബുക്ക് പ്രൊഫൈൽ