ധ്യാൻ ശ്രീനിവാസൻ
മലയാള ചലച്ചിത്ര നടൻ, സംവിധായകൻ. 1988 ഡിസംബർ 20 ന് പ്രശസ്ത നടൻ ശ്രീനിവാസന്റെയും വിമലയുടെയും മകനായി കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ ജനിച്ചു. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം വിഷ്വൽ കമ്യൂണിക്കേഷൻ കോഴ്സ് പഠിച്ചു. പഠനത്തിനു ശേഷം ധ്യാൻ സംവിധാനം ചെയ്യുകയും അഭിനയിയ്ക്കുകയും ചെയ്ത ഒരു ഷോർട്ട് ഫിലിം കണ്ട അദ്ദേഹത്തിന്റെ ജ്യേഷ്ടഠൻ വിനീത് ശ്രീനിവാസൻ താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി. 2013 ലാണ് ധ്യാൻ നായകനായി വിനീത് സംവിധാനം ചെയ്ത തിര റിലീസ് ചെയ്യുന്നത്. തുടർന്ന് കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി.. എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ ധ്യാൻ ശ്രീനിവാസൻ അഭിനയിച്ചു.
2017 ൽ ഗൂഡാലോചന എന്ന സിനിമയ്ക്ക് തിരക്കഥ,സംഭാഷണം രചിച്ചുകൊണ്ട് ധ്യാൻ ആ മേഖലയിലും തുടക്കം കുറിച്ചു. 2019 ൽ ധ്യാൻ സംവിധായകനായി. നിവിൻ പോളി, നയൻ താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹം തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ ലൌവ് ആക്ഷൻ ഡ്രാമ വലിയ വിജയമായി.
2017 ലായിരുന്നു ധ്യാൻ ശ്രീനിവാസന്റെ വിവാഹം. ഭാര്യ അർപ്പിത സെബാസ്റ്റ്യൻ.