ഷഹദ് നിലമ്പൂർ
1994 ഫെബ്രുവരി 4-ന് മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ചക്കുങ്ങൽ കുഞ്ഞുമുഹമ്മദിന്റെയും റംലത്തിന്റെയും മകനായി ജനിച്ചു. കവളമുക്കട്ട എൽ പി സ്കൂൾ, പറമ്പ ജി യു പി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പൂക്കോട്ട്പാടം ജി എച്ച് എസ്, പാലേമേട് എസ് എച്ച് എസ് എസ് എന്നിവിടങ്ങളിൽ നിന്നും ഹയർ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനുശേഷം ഈറോഡ് നന്ദ പോളിടെക്നിക്ക് കോളേജിൽ നിന്നും കമ്പ്യൂട്ടർസയൻസ് ആൻഡ് എഞ്ചിനീയറിംഗ് കഴിഞ്ഞു.
ഷോർട്ട് ഫിലിം സംവിധാനം ചെയ്തുകൊണ്ടാണ് ഷഹദ് തന്റെ കരിയറിന് തുടക്കമിടുന്നത്. 2009 - 2010 കാലത്തായിരുന്നു ആദ്യ ഷോർട്ട് ഫിലിം എടുക്കുന്നത്. 2014- ൽ മക്ബൂൽ സൽമാൻ നായകനായി ശ്രീറാം സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു ഷഹദ് ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് പത്തോളം ചിത്രങ്ങളിൽ പ്രവർത്തിച്ചു. അടി കപ്യാരേ കൂട്ടമണി, ലൗവ് ആക്ഷൻ ഡ്രാമ എന്നിവ ഷഹദ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ചിത്രങ്ങളിൽ ചിലതാണ്.
ഷഹദ് സംവിധാനം ചെയ്ത ഹൃസ്വ ചിത്രങ്ങൾ നിരവധി അവാർഡുകൾക്ക് പരിഗണിയ്ക്കപ്പെട്ടിട്ടുണ്ട്. ഒപ്പന എന്ന ഷോർട്ട് ഫിലിം 2020-ലെ ചേതന ഫെസ്റ്റിൽ മികച്ച ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു. മലയാള മനോരമയുടെ യുവ 2016 ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് ഓഫ് ആക്ടിംഗ് സ്പെഷൽ ജൂറി മെൻഷൻ, എൻ ഡി എസ് എഫ് കെ ഒഫീഷ്യൽ സെലക്ഷൻ, First ഫിലിം സെഷ്ഷൻ ഫെസ്റ്റിവൽ ഒഫീഷ്യൽ സെലക്ഷൻ.
ഫേസ്ബുക്ക്