ലെനിൻ രാജേന്ദ്രൻ

Lenin Rajendran
Date of Death: 
തിങ്കൾ, 14 January, 2019
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 16
കഥ: 7
സംഭാഷണം: 10
തിരക്കഥ: 15

തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ്‌ ജനനം, നാലാം ക്ലാസ്സുവരെ പഠിച്ചത് ഊരൂട്ടമ്പലത്തെ എൽ പി സ്കൂളിൽ ആണ്. മാരനെല്ലൂർ സ്കൂളിൽനിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പഠനം. അച്ഛൻ വേലുകുട്ടി പട്ടാളത്തിലായിരുന്നു.

തന്റെ ആദ്യ ചിത്രം മുതൽ മഴയെ സർഗ്ഗാത്മകമായി ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട് അദ്ദേഹം .

ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ ഇടതുപക്ഷ സ്ഥാനർത്ഥി ആയി കെ ആർ നാരായണനെതിരെ മത്സരിച്ചയാളാണ് ലെനിന്‍ രാജേന്ദ്രന്‍

പി എ ബക്കറിന്റെ സഹായി എന്ന നിലയിലുള്ള ആദ്യകാലചിത്രങ്ങള്‍, സ്വതന്ത്രസംവിധായകനായി ആദ്യം ചെയ്ത വേനല്‍ ,ചില്ല് തുടങ്ങിയ ചിത്രങ്ങള്‍, 1940 കളിലെ ജന്‍മിത്വ വിരുദ്ധപ്രസ്ഥാനം മുന്‍നിര്‍ത്തി ചെയ്ത മീനമാസത്തിലെ സൂര്യന്‍ ,എം മുകുന്ദന്റെ നോവലിനെയും മാധവിക്കുട്ടിയുടെ കഥയെയും അധികരിച്ചു നിര്‍മ്മിച്ച ദൈവത്തിന്റെ വികൃതികളും മഴയും, സംഗീതജ്ഞനായ തിരുവിതാംകൂര്‍ മഹാരാജാവ് സ്വാതിതിരുനാളിന്റെ ജീവിതകഥ എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ സിനിമാനിലപാടിന്റെ സ്ഥിരത വ്യക്തമാണ്.

 

 

അവലംബം : ആ ചുവന്ന കാലത്തിന്റെ ഓർമ്മയ്ക്ക് (ലെനിൻ രാജേന്ദ്രൻ)  & മാതൃഭൂമി