ഇടവപ്പാതി

Edavappathy
കഥാസന്ദർഭം: 

മുപ്പത്തിയേഴ് വര്‍ഷം മുമ്പ് ടിബറ്റില്‍ നിന്ന് അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയ ടിബറ്റന്‍ ജനതയുടെ കഥ പറയുകയാണ് ‘ഇടവപ്പാതി’ എന്ന ചിത്രത്തിലൂടെ. അന്യദേശത്ത്, വ്യക്തിത്വം പോലുമില്ലാതെ, സ്വന്തം നാടിനെ സ്വപ്‌നം കണ്ട് ജീവിക്കുന്ന ആയിരക്കണക്കിന് ടിബറ്റുകാര്‍, ഇവരുടെ വിലാപം കാണാന്‍ ആരുമില്ല.  അന്യദേശത്ത് സ്വതന്ത്രരാണെങ്കിലും, ചങ്ങലയ്ക്കിട്ട ജീവിതം നയിക്കുന്ന ഈ ജനതയുടെ ജീവിതം പച്ചയായി ചിത്രീകരിക്കുകയാണ് ‘ഇടവപ്പാതി’ എന്ന ചിത്രം. ടിബറ്റുകാരുടെ കഥ പറയുന്നതിനൊപ്പം, ഉപഗുപ്തന്റെയും, വാസവദത്തയുടെയും കഥ കൂടി ഇതിനൊപ്പം പറഞ്ഞുപോകുന്നു.

റിലീസ് തിയ്യതി: 
Friday, 29 April, 2016

ലെനിൻ രാജേന്ദ്രൻ സംവിധാന ചെയ്ത ചിത്രമാണ് ഇടവപ്പാതി. യോദ്ധ സിനിമയിലെ ശ്രദ്ധേയനായ ബാലതാരം സിദ്ധാർത്ഥ് ലാമ നായകാനുകുന്നു. ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയാണ് ചിത്രത്തിലെ നായിക. കൂടാതെ ബോളിവുഡ് ചലച്ചിത്ര താരം മനീഷ കൊയ്‌രാളയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംഗീതം മോഹന്‍ സിത്താരയും രമേശ് നാരായണനും. മധു അമ്പാട്ടാണ് ഛായാഗ്രഹണം. .

IDAVAPPATHI TRAILER