കെ ആർ മിഥുൻ

KR Midhun

ചിത്ര സംയോജകൻ. 1989 ഒക്റ്റോബർ 3 ന് തൃശ്ശൂർ ജില്ലയിലെ വള്ളത്തോൾ നഗറിൽ കെ എൻ രാധാകൃഷ്ണന്റെയും(റിട്ടയേഡ് ജൂനിയർ എഞ്ചിനീയർ ബി എസ് എൻ എൽ) എം കെ വിനോദിനിയുടെയും(റിട്ടയേഡ് ഹെഡ് മിസ്റ്റ്രസ്) മകനായി ജനിച്ചു. ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു മിഥുന്റെ സ്ക്കൂൾ വിദ്യാഭ്യാസം. അതിനു ശേഷം ലക്കിടിയിലെ Jawaharlal College of engeenering and technology യിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് പാസ്സായി. പിന്നീട് ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും ബി എസ് സി വിഷ്വൽ കമ്യൂണിക്കേഷനും, ചെന്നൈ LV Prasad Film and TV Acadamy yil നിന്നും ഡിപ്ലോമ ഇൻ ഫിലിം എഡിറ്റിംഗ് ആൻഡ് സൗണ്ട് ഡിസൈൻ കോഴ്സ് കഴിഞ്ഞു.

ഷോർട്ട് ഫിലിമുകളിൽ എഡിറ്റിംഗ് ചെയ്തുകൊണ്ടാണ് മിഥുൻ തന്റെ കരിയർ ആരംഭിയ്ക്കുന്നത്. കുറച്ചു ഷോർട്ട് ഫിലിമുകൾ എഡിറ്റിംഗ് ചെയ്തതിനുശേഷമാണ് അദ്ദേഹം സിനിമ എഡിറ്റിംഗിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2015 ൽ ലൗ 24*7 എന്ന സിനിമയുടെ അസോസിയേറ്റ് എഡിറ്ററായിട്ടാണ് മിഥുൻ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് എന്ന് നിന്റെ മൊയ്തീൻ, ഇടവപ്പാതി എന്നീ സിനിമകളിൽ മഹേഷ് നാരായണൻ, ബി ലെനിൻ എന്നിവരുടെ അസോസിയേറ്റ് എഡിറ്ററായി പ്രവർത്തിച്ചു. എന്നു നിന്റെ മൊയ്തീനിന്റെ ട്രെയ്ലർ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

മിഥുൻ സ്വതന്ത്രമായി എഡിറ്റിംഗ് ചെയ്ത അദ്യ സിനിമ 2016 ൽ വി എം വിനു സംവിധാനം ചെയ്ത മറുപടി ആണ്. അതിനുശേഷം പൂമരം, കുങ്ഫു മാസ്റ്റർ.. എന്നിവയുൾപ്പെടെ അഞ്ച് സിനിമകൾക്ക് ഏഡിറ്റിംഗ് ചെയ്തിട്ടുണ്ട്.