മനീഷ കൊയ്‌രാള
നേപ്പാളിലെ രാഷ്ട്രീയ നേതാവായിരുന്ന പ്രകാശ് കൊയ്‌രാളയുടേയും സുഷമ കൊയ്‌രാളയുടേയും മകളായി ജനിച്ചു. മനീഷ കൊയ്‌രാള പഠിച്ചതും വളർന്നതും ഇന്ത്യയിലായിരുന്നു. പത്താംക്ലാസ് പഠനത്തിന് ശേഷം 1989 -ൽ Pheri Bhetaula എന്ന നേപ്പാളി സിനിമയിലഭിനയിച്ചുകൊണ്ട് സിനിമാഭിനയരംഗത്ത് തുടക്കം കുറിച്ചു. അതിനുശേഷം 1991 -ൽ Saudagar എന്ന സിനിമയിൽ നായികയായിക്കൊണ്ട് ഹിന്ദി സിനിമയിലേക്ക് ചുവടുവെച്ചു. തുടർന്ന് 1942: A Love Story, Akele Hum Akele Tum എന്നിവയുൾപ്പെടെ നിരവധി ഹിന്ദി ചിത്രങ്ങളിൽ നായികയായി.
1996 -ൽ Bombay എന്ന ചിത്രത്തിൽ നായികായായി തമിഴ് സിനിമയിൽ അരങ്ങേറി, ബോബെയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് മനീഷയ്ക്ക് ലഭിച്ചു. 1997 -ൽ Khamoshi: The Musical എന്ന ഹിന്ദി സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡിന് മനീഷ വീണ്ടും അർഹയായി. ഹിന്ദി, തമിഴ്, തെലുഗു, മലയാളം ഭാഷകളിലായി എൺപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 2016 -ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇലക്ട്ര എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് അവർ മലയാളത്തിലെത്തുന്നത്. അതേവർഷം തന്നെ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന സിനിമയിലും മനീഷ കൊയ്‌രാള അഭിനയിച്ചു.


