പ്രശാന്ത് നാരായൺ

Prasanth Narayan
Date of Birth: 
തിങ്കൾ, 31 March, 1969

ഇന്ത്യൻ ചലച്ചിത്ര നടൻ. 1969 മാർച്ച് 31 ന് തിരുവനന്തപുരത്ത് ജനിച്ചു. പ്രശാന്ത് നാരായണൻ പഠിച്ചതും വളർന്നതും ഡൽഹിയിലായിരുന്നു. ഡൽഹി  Kirori Mal College ൽ പഠിയ്ക്കുമ്പോൾ യൂണിവേഴ്സിറ്റി തലത്തിൽ ബാറ്റ്മിൻടൺ ചാമ്പ്യനായിരുന്നു അദ്ദേഹം. ആക്ട് 1 എന്ന തിയ്യേറ്റർ ഗ്രൂപ്പിൽ ജോയിൻ ചെയ്ത പ്രശാന്ത് ആശിഷ് വിദ്യാർത്ഥി, മനോജ് ബാജ്പെയ് എന്നിവരോടൊപ്പം പ്രവർത്തിച്ചു. 

പ്രശാന്ത് നാരായണൻ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സിനിമയിൽ തുടക്കമിടുന്നത്. ഗോവിന്ദ് നിഹലാനി എന്ന സംവിധായകന്റെ റുഗ്മാവതി കി ഹവേലി എന്ന സിനിമയിൽ സംവിധാന സഹായിയായി പ്രവർത്തിച്ചുകൊണ്ടായിരുന്നു തുടക്കം. തുടർന്ന് സുഭാഷ് ഗൈ, ശ്യാം ബെനഗൽ എന്നിവരുടെ കീഴിലും പ്രവർത്തിച്ചു. ചാണക്യ എന്ന സീരിയലിൽ കോസ്റ്റ്യൂം ഡയറക്ടറായി വർക്ക് ചെയ്തു. ഹിന്ദി ടെലിവിഷൻ പ്രോഗ്രാമുകളിലാണ് പ്രശാന്ത് ആദ്യമായി അഭിനയിയ്ക്കാൻ തുടങ്ങുന്നത്.

കേതൻ മേത്ത സംവിധാനം ചെയ്ത ഓ ഡാർലിംഗ് യെ ഹൈ ഇന്ത്യ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാഭിനയം തുടങ്ങുന്നത്. 2003 ൽ ചാൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. തുടർന്ന് മർഡർ 2 ഉൾപ്പെടെ മുപ്പതിലധികം ഹിന്ദി സിനിമകളിൽ വിവിധ വേഷങ്ങളിൽ അഭിനയിച്ചു.

മലയാളിയായ പ്രശാന്ത് നാരായണൻ 2012 ൽ ഉന്നം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേയ്ക്കെത്തുന്നത്. തുടർന്ന്  7ത് ഡേ, ഇടവപ്പാതി.. എന്നിവയുൾപ്പെടെ ആറ് സിനിമകളിൽ മലയാളത്തിൽ അഭിനയിച്ചു. ബംഗാളി, തമിൾ, ഇംഗ്ലീഷ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

പ്രശാന്ത് നാരായണന്റെ ഭാര്യ സോന ചക്രവർത്തി.