ശ്രീവത്സൻ ജെ മേനോൻ

Sreevalsan J Menon
ശ്രീവത്സൻ ജെ മേനോൻ - സംഗീതസംവിധായകൻ
സംഗീതം നല്കിയ ഗാനങ്ങൾ: 26
ആലപിച്ച ഗാനങ്ങൾ: 9

 1970 ൽ കല്ലായിൽ വാസന്തിയുടേയും പറക്കാട്ട് ജയപ്രകാശ് മേനോന്റെയും മകനായി തൃശൂരിൽ ജനനം. അഞ്ചാം വയസ്സുമുതൽ ശ്രീമതി രാജലക്ഷ്മി കൃഷ്ണൻ എന്ന സംഗീത അദ്ധ്യാപികയുടെ കിഴിൽ സംഗീതപഠനം ആരംഭിച്ച ശ്രീവത്സൻ മേനോൻ തന്റെ ചിട്ടയായ സംഗീതസപര്യയിലൂടെ കേരളത്തിന്റെ സംഗീതമേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റ് പദവിയിലെത്തുകയും ചെയ്തു. അതിനുശേഷം ശ്രീ നെയ്യാറ്റിങ്കര വാസുദേവന്റെ ശിഷ്യത്വം സ്വീകരിക്കുകയും അദ്ദേഹത്തോടൊപ്പം കച്ചേരികളിൽ പങ്കെടുക്കുകയും ചെയ്തു. മദ്രാസ് മ്യൂ‍സിക്ക് അക്കാഡമിയുടെ അവാർഡുകൾ, 2005 ലെ വൈക്കം വാസുദേവൻ നായർ മെമ്മോറിയൽ അവാർഡ്, 2001 ൽ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ് അവാർഡ്, 2009 ലെ വയ്യാങ്കര മധുസൂദനൻ അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

2000 പുറത്തിറങ്ങിയ ‘മഴ‘ എന്ന ചിത്രത്തിൽ നീലാം‌ബരി, മോഹനം, ഹംസനാദം എന്നീ രാഗങ്ങളുടെ ആലാപനം സമന്വയിപ്പിച്ചുകൊണ്ടാണ് ശ്രീവത്സൻ മേനോൻ മലയാള ചലച്ചിത്രഗാനരംഗത്തേക്ക് കടന്നു വരുന്നത്. ‘മൈ മദേഴ്സ് ലാപ്ടോപ്’ എന്ന ചിത്രത്തിനു വേണ്ടി സംഗീതസംവിധായകന്റെ മേലങ്കി അണിഞ്ഞ ശ്രീവത്സൻ മേനോൻ 2010 ൽ പുറത്തിറങ്ങിയ ‘ടി.ഡി.ദാസൻ. സ്റ്റാൻ‌ഡേർഡ് VI B' എന്ന ചിത്രത്തിനു വേണ്ടി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. 
ഭാര്യ: ഇന്ദു
മക്കൾ: സുഭദ്ര എസ് മേനോൻ, എസ് നാരായണ മേനോൻ
വിലാസം:
ശ്രീവത്സൻ ജെ മേനോൻ,
തിരുവോണം, 30/24A,
പൂർണ്ണത്രയീശ റോഡ്,
പൂണിത്തുറ പി.ഓ.,
കൊച്ചി - 682 038