രാമാ രാമാ രാമാ ശ്രീ രാമാ

രാമാ... രാമാ... രാമാ... ശ്രീ രാമാ....

തിരുവങ്ങാട്ടപ്പാ ശ്രീരാമാ..
ദുഃഖരാജ്യം ഭരിക്കുന്ന ശ്രീരാമാ..
തിരുവങ്ങാട്ടപ്പാ ശ്രീരാമാ..
ദുഃഖരാജ്യം ഭരിക്കുന്ന ശ്രീരാമാ..
നിന്നെയേൽപ്പിച്ചു ഞാൻ കേഴുമ്പൊഴും
നിന്നെ കനിവോടെ നോക്കണേ ശ്രീരാമാ...
തിരുവങ്ങാട്ടപ്പാ ശ്രീരാമാ..

ദുഃഖരാമായണക്കടലിന്നുമപ്പുറ-
മയോദ്ധ്യതൻ സ്വപ്നങ്ങൾ നൽകൂ... 
ദുഃഖരാമായണക്കടലിന്നുമപ്പുറ-
മയോദ്ധ്യതൻ സ്വപ്നങ്ങൾ നൽകൂ...
പ്രണയവും വാത്സല്യ ദുഃഖവും നന്മയും 
വിടരുവാനവിടുന്നു കനിയൂ..
നിന്റെ കരുത്തിന്റെ സൂര്യന്നു നൽകൂ..
തിരുവങ്ങാട്ടപ്പാ ശ്രീരാമാ..

ആദിത്യചന്ദ്രരിരിക്കുവോളം, എന്റെ 
നായകനെന്നോട് കൂടെവേണം...
ആദിത്യചന്ദ്രരിരിക്കുവോളം, എന്റെ 
നായകനെന്നോട് കൂടെവേണം...
അവിടത്തെ തൂലിക പുഞ്ചിരിപ്പൂ...
ആത്മദുഃഖങ്ങൾ പറയാതെ...
എന്നുമാത്മദുഃഖങ്ങൾ പറയാതെ...
പറയാതെ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rama rama rama

Additional Info

Year: 
2015

അനുബന്ധവർത്തമാനം