വിദൂഷകൻ

Released
Vidhooshakan 'the enlightened' malayalam movie
കഥാസന്ദർഭം: 

കേവലം 40 വയസ്സിനുള്ളിൽ സാഹിത്യത്തിന്റെ സർവ്വ മണ്ഡലങ്ങളിലും സ്വതസിദ്ധമായ ശൈലികൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിക്കുകയും ആക്ഷേപഹാസ്യത്തിലൂടെ കൂർത്ത വിമർശനങ്ങളുമായി ആഞ്ഞടിക്കുകയും മിത്രങ്ങളേക്കാളേറെ ശത്രുക്കളെ സമ്പാദിക്കുകയും ചെയ്ത സർഗ്ഗപ്രതിഭ സഞ്ജയൻ എന്ന എം രാമുണ്ണി നായർ. ആദര്‍ശശാലിയായ പത്രാധിപര്‍, ധര്‍മ്മ കര്‍മ്മനിരതനായ അദ്ധ്യാപകന്‍, സാഹിത്യമര്‍മ്മജ്ഞനായ എഴുത്തുകാരന്‍, ഭാരതത്തിന്റെ സമ്പന്നമായ പൈതൃകങ്ങളില്‍ അഭിമാനം കൊള്ളുന്ന തത്വവേദി, രോഗാതുരനായിട്ടും സ്വാതന്ത്ര്യമെന്ന സ്വപ്‍നത്തിന്റെ സാക്ഷാത്ക്കാരത്തിനായി ഉഴറുന്ന മനസിനുടമ. സഞ്ജയന്‍ എന്ന തൂലികാനാമത്തിലൂടെ എം രാമുണ്ണി നായര്‍ സൃഷ്ടിച്ച, ചിരിക്കാനും ചിന്തിക്കാനും ഉതകുന്ന ഒരു സാഹിത്യ ജീവിതം. ഒപ്പം തന്നെ ദുഃഖങ്ങളും ദുരിതങ്ങളും തിമര്‍ത്തു പെയ്യുന്ന വ്യക്തി ജീവിതം.മുഖം നോക്കാതെ ക്രൂരമായി വിമര്‍ശനം നടത്തി ഉള്ളൂരടക്കമുള്ള മഹാരഥന്‍മാരുടെ അപ്രീതി സമ്പാദിച്ച വിമര്‍ശകന്‍, ഇങ്ങനെ ഒട്ടനേകം വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുക്കാവുന്ന എം രാമുണ്ണി നായര്‍, ആ വ്യക്തിയുടെ ദ്വന്ദ്വമുഖങ്ങളാണ് വിദൂഷകനിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്. ബ്രിട്ടീഷുകാർക്കെതിരെ തന്റെ തൂലികകൊണ്ട് ശക്തമായ പോരാട്ടം നടത്തിയ ധീര ദേശാഭിമാനിയുടെ ജീവിതത്തിന്റെ, മരണത്തെ സ്വീകരിക്കാനൊരുങ്ങുന്ന അവസാനത്തെ മണിക്കൂറുകളിലേയ്ക്കാണ് വിദൂഷകൻ സിനിമ കടന്നു ചെല്ലുന്നത്.

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 16 October, 2015

ഹരേ രാം ക്രിയേഷൻസിന്റെ ബാനറിൽ, പ്രൊഫസർ ആർ സി കരിപ്പത്തിന്റെ തിരക്കഥയിൽ, സി കെ ദിനേശൻ നിർമ്മിച്ച്‌, ടി കെ സന്തോഷ്‌ സംവിധാനം ചെയ്ത സിനിമയാണ് വിദൂഷകൻ. സംവിധായകനായ വി കെ പ്രകാശാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പി ബാലചന്ദ്രൻ, ഇന്ദ്രൻസ്, സുരഭി, ശശി കലിംഗ, ജോബി, ഇഷ ഫർഹ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

vidooshakan movie poster

Vidhooshakan Trailer