സുരഭി ലക്ഷ്മി

Surabhi Lakshmi

കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശി.വടകര വൊക്കെഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വി എഛ് എസ് സി കലോത്സവത്തിൽ കലാതിലകം ആയിട്ടുണ്ട് . കലാമണ്ഡലം സത്യവ്രതനു കീഴിൽ ഭരതനാട്യം അഭ്യസിച്ചുതുടങ്ങിയ സുരഭി,കാലടി ശ്രീശങ്കര കോളേജിൽ നിന്നും ഒന്നാം റാങ്കോടെ ഭരതനാട്യത്തിൽ ബിരുദം നേടി. അമൃത ടിവിയിലെ ബെസ്റ്റ് ആക്ടർ 2008 മത്സര വിജയി.

ആദ്യസിനിമ ബൈ ദി പീപ്പിൾ.തുടർന്ന്  ഗുൽമോഹർ, തിരക്കഥ, കാഞ്ചീപുരത്തെ കല്യാണം,അയാളും ഞാനും തമ്മിൽ, എ ബി സി ഡി തുടങ്ങിയ സിനിമകളിൽ ചെറുതെങ്കിലും ശ്രദ്ധേയ വേഷങ്ങൾ. സുവർണ തിയറ്റെഴ്സിന്റെ "യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും" എന്ന നാടകത്തിലെ അഭിനയത്തിന്  2010 ൽ കേരള സാഹിത്യ അക്കാദമിയുടെ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടി.അബുദാബി തിയറ്റർ ഫെസ്റ്റിൽ മികച്ച നടി. കെ കെ രാജീവിന്റെ "ഒരു കഥയിലെ രാജകുമാരി" എന്നാ പരമ്പരയിലെ വേഷത്തോടെ കുടുംബ പ്രേക്ഷകർക്കിടയിലും പ്രശസ്തയായി. അഭിനയ തിയറ്റർ റിസർച്ച് സെന്ററുമായി ബന്ധപ്പെട്ട് നാടകങ്ങൾ ചെയ്യുന്നു ഇപ്പോൾ. തിയറ്റർ പഠനത്തിൽ ബിരുദാനന്തര ബിരുദം  നേടിയിട്ടുള്ള സുരഭി ഇപ്പോൾ നാടക,സിനിമാ,സീരിയൽ അഭിനയത്തിനോടൊപ്പം എം ജി യൂനിവേഴ്സിറ്റിയിൽ നിന്നും എം ഫിൽ ചെയ്യുന്നു. പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് .

മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് 2016 കേരള സംസ്ഥാന അവാർഡ് ജൂറി പരാമർശത്തിനർഹയായി. ഇതേ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നടിക്കുള്ള ദേശീയ അവാർഡും ലഭിച്ചു..