വസന്തത്തിന്റെ കനൽവഴികളിൽ
സംവിധാനം:
റിലീസ് തിയ്യതി:
Friday, 14 March, 2014
വെബ്സൈറ്റ്:
http://vasanthathintekanalvazhikalil.com/
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
കൊല്ലം ജില്ലയിലെ കിടങ്ങയം,ശൂരനാട്,തൊടിയൂർ,പാവുമ്പ,കുമരഞ്ചിറ തുടങ്ങിയ സ്ഥലങ്ങൾ,തൃശൂർ ജില്ലയിലെ ചാവക്കാട്, പാലക്കാട് ജില്ലയിലെ ആലത്തൂർ എന്നീ സ്ഥലങ്ങൾ
ആയിരത്തിത്തൊള്ളായിരത്തി നാൽപ്പതുകളിലെ കേരളചരിത്രത്തിനെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് വസന്തത്തിന്റെ കനൽ വഴികൾ. സമരഭരിതമായ ആ ബ്രിട്ടീഷ് ഭരണകാലത്ത്, കേരളത്തിലെ ഒരു കർഷകഗ്രാമത്തിൽ ജന്മിത്വത്തിനും ജാതിമേൽക്കോയ്മയ്ക്കും എതിരെ നടന്ന സംഘർഷങ്ങളാണ് സിനിമ പറയുന്നത്.
നിരവധി ചരിത്രപുരുഷന്മാർ ചിത്രത്തിൽ കഥാപാത്രങ്ങളാവുന്നുണ്ട്. അനീതികൾക്കെതിരെയും ചൂഷണങ്ങൾക്കെതിരെയും സംഘടിച്ച് പോരാടാൻ തൊഴിലാളികളോട് ആഹ്വാനം ചെയ്തും അവരെ സമരസജ്ജരാക്കിയും കൂടെ നിൽക്കുന്ന സഖാവ് പി കൃഷ്ണപ്പിള്ളയാണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം.അദ്ദേഹത്തോടൊപ്പം വാസു എന്ന കള്ളപേരിലെത്തിയ യുവവിപ്ലവകാരിയും ചിരുത എന്ന കർഷകത്തൊഴിലാളി പെൺകുട്ടിയുമാണ് മറ്റു പ്രധാനകഥാപാത്രങ്ങൾ.