നല്ലൊരു നാളെയെ

നല്ലൊരു നാളെയെ ഞങ്ങൾക്കായി തന്നുപോയവരേ
ഈ നാടിനുവേണ്ടിയെല്ലാം മറന്ന ധീരനായകരേ
നല്ലൊരു നാളെയെ ഞങ്ങൾക്കായി തന്നുപോയവരേ
ഈ നാടിനുവേണ്ടിയെല്ലാം മറന്ന ധീരനായകരേ

ചോരകൊണ്ടിതിഹാസം രചിച്ച ധീര സഖാക്കളേ..
ചോരകൊണ്ടിതിഹാസം രചിച്ച ധീര സഖാക്കളേ..
മറക്കുകില്ലൊരുനാളും ഞങ്ങൾ രക്തസാക്ഷികളേ
മറക്കുകില്ലൊരുനാളും ഞങ്ങൾ രക്തസാക്ഷികളേ
ലാൽ സലാം.. ലാൽ സലാം..ലാൽ സലാം.. ലാൽ സലാം

പുന്നപ്രയിലെ ചോരത്തുള്ളികൾ ഉണങ്ങുകില്ലല്ലോ
പുന്നപ്രയിലെ ചോരത്തുള്ളികൾ ഉണങ്ങുകില്ലല്ലോ...
വയലാറിന്റെ ജ്വലിച്ച കനലുകൾ.. അണയുകയില്ലല്ലോ..
വയലാറിന്റെ ജ്വലിച്ച കനലുകൾ അണയുകയില്ലല്ലോ..
ഞങ്ങളിൽ.. അണയുകയില്ലല്ലോ..

കയ്യൂരിന്റെ ഹൃദയത്തുടിപ്പും അടങ്ങുകില്ലല്ലോ..
കയ്യൂരിന്റെ ഹൃദയത്തുടിപ്പും അടങ്ങുകില്ലല്ലോ..
കരിവള്ളൂരും.. കാവും വായും മറക്കുകില്ലല്ലോ..
കരിവള്ളൂരും.. കാവും വായും മറക്കുകില്ലല്ലോ..
ഞങ്ങൾ മറക്കുകില്ലല്ലോ..

നിങ്ങളുയർത്തിയ രക്ത പതാകകൾ ചെങ്കടലാകുന്നൂ
നിങ്ങളുയർത്തിയ രക്ത പതാകകൾ ചെങ്കടലാകുന്നൂ..
നിങ്ങളുയർത്തിയ മുദ്രാവാക്യം കാറ്റായൊഴുകുന്നൂ
നിങ്ങളുയർത്തിയ മുദ്രാവാക്യം കാറ്റായൊഴുകുന്നൂ..
തീ കാറ്റായൊഴുകുന്നൂ..
നിങ്ങൾ വളർത്തിയ പ്രസ്ഥാനം പുതു വസന്തമാകുന്നൂ..
നിങ്ങൾ വളർത്തിയ പ്രസ്ഥാനം പുതു വസന്തമാകുന്നൂ..
നിങ്ങൾ കൊതിച്ചൊരു നാടിൻ മോചനം ആഗതമാകുന്നൂ..
നിങ്ങൾ കൊതിച്ചൊരു നാടിൻ മോചനം ആഗതമാകുന്നൂ..
സമാഗതമാകുന്നൂ..

നല്ലൊരു നാളെയെ ഞങ്ങൾക്കായി തന്നുപോയവരേ
ഈ നാടിനുവേണ്ടിയെല്ലാം മറന്ന ധീരനായകരേ..
നല്ലൊരു നാളെയെ ഞങ്ങൾക്കായി തന്നുപോയവരേ
ഈ നാടിനുവേണ്ടിയെല്ലാം മറന്ന ധീരനായകരേ
ചോരകൊണ്ടിതിഹാസം രചിച്ച ധീര സഖാക്കളേ..
ചോരകൊണ്ടിതിഹാസം രചിച്ച ധീര സഖാക്കളേ..
മറക്കുകില്ലൊരുനാളും ഞങ്ങൾ രക്തസാക്ഷികളേ
മറക്കുകില്ലൊരുനാളും ഞങ്ങൾ രക്തസാക്ഷികളേ
ലാൽ സലാം.. ലാൽ സലാം..ലാൽ സലാം.. ലാൽ സലാം
ലാൽ സലാം.. ലാൽ സലാം..ലാൽ സലാം.. ലാൽ സലാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nalloru nalaye

Additional Info

Year: 
2014
Lyrics Genre: 

അനുബന്ധവർത്തമാനം