തെന്നലേ മണിത്തെന്നലേ

തെന്നലേ മണിത്തെന്നലേ
നിന്റെ നെഞ്ചിലേ പൂമണം
ആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്
ഓ എന്തിനാണ്.. (2)

കുഞ്ഞിലേ.. നമ്മൾ കുഞ്ഞിലേ..
കളിക്കൂട്ടു കൂടി നടക്കുമ്പം..
നിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം..
തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല
നിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം..
തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല

തെന്നലേ മണിത്തെന്നലേ
നിന്റെ നെഞ്ചിലേ പൂമണം
ആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്
ഓ എന്തിനാണ്

ചെമ്പുലരി കുങ്കുമം നീ എവിടെവെച്ചു മറന്നു
സൂര്യൻ ചോദിച്ചു പെണ്ണേ.. (2)

ചേറു പുരണ്ടൊരീ കയ്യിലേ..
ചെങ്കൊടിയുടെ മേലേ കുങ്കുമം ചാർത്തീ (2)
ചെങ്കൊടിയുടെ മേലേ കുങ്കുമം ചാർത്തീ

തെന്നലേ മണിത്തെന്നലേ
നിന്റെ നെഞ്ചിലേ പൂമണം
ആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്..ഊഹും
ഓ എന്തിനാണ്

വെണ്ണിലാക്കുന്നിലെ നല്ല പഞ്ചമിത്തിങ്കളിനേ
നോക്കി നോക്കി നിൽക്കെ എന്തേ കണ്ടില്ലാ (2)

പഞ്ചമിത്തിങ്കളിനെ രാകി മിനുക്കീ
ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി (2)
ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി

തെന്നലേ മണിത്തെന്നലേ
നിന്റെ നെഞ്ചിലേ പൂമണം
ആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്
ഓ എന്തിനാണ്..
കുഞ്ഞിലേ.. നമ്മൾ കുഞ്ഞിലേ..
കളിക്കൂട്ടു കൂടി നടക്കുമ്പം..
നിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം..
തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല
നിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം..
തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല

തെന്നലേ മണിത്തെന്നലേ
നിന്റെ നെഞ്ചിലേ പൂമണം
ആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്
ഓ എന്തിനാണ്..ഓ എന്തിനാണ്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thennale manithennale

Additional Info

Year: 
2014
Lyrics Genre: 

അനുബന്ധവർത്തമാനം