ആളുമഗ്നിനാളമാണു ചെങ്കൊടീ

ആളുമഗ്നിനാളമാണു ചെങ്കൊടീ 
ധീര രക്തസാക്ഷി തന്റെ ജീവനാൽ കൊളുത്തിവെച്ച
നാളമാണു ജ്വാലയാണു ചെങ്കൊടീ
അമര സമര ദീപമാണു ചെങ്കൊടീ
അമര സമര ദീപമാണു ചെങ്കൊടീ
ആളുമഗ്നിനാളമാണു ചെങ്കൊടീ 
ധീര രക്തസാക്ഷി തന്റെ ജീവനാൽ കൊളുത്തിവെച്ച
നാളമാണു ജ്വാലയാണു ചെങ്കൊടീ
അമര സമര ദീപമാണു ചെങ്കൊടീ
അമര സമര ദീപമാണു ചെങ്കൊടീ
ചെങ്കൊടീ .ചെങ്കൊടീ ..ചെങ്കൊടീ ..ചെങ്കൊടീ ..ചെങ്കൊടീ
അഹഹഹ അഹഹഹാ ..അഹഹഹ അഹഹഹാ

ചേറിതിൽ കളയ്ക്കു തുല്യമായി മാറുകില്ലിനി
നേരിടാൻ കരുത്തരാക്കി നമ്മളേ
ഈ ചെങ്കൊടി തീ ചെങ്കൊടി
വെയിലു മങ്ങി മായവേ പണിക്കു കൂലി വാങ്ങുവാൻ
വീറു തന്നതാം കൊടിച്ചുവപ്പിതാ
മാറി കാലമെന്നതിൻ തുടിപ്പിതാ..
മാറി കാലമെന്നതിൻ തുടിപ്പിതാ..

ആളുമഗ്നിനാളമാണു ചെങ്കൊടീ 
ധീര രക്തസാക്ഷി തന്റെ ജീവനാൽ കൊളുത്തിവെച്ച
നാളമാണു ജ്വാലയാണു ചെങ്കൊടീ
അമര സമര ദീപമാണു ചെങ്കൊടീ
അമര സമര ദീപമാണു ചെങ്കൊടീ

കൂരകൾക്കു മുന്നിലായി ഉലാത്തുവാൻ വരേണ്ടിനി
രാകി ഞങ്ങൾ മൂർച്ച ചേർത്തു കൊയ്ത്തുവാൾ
ഈ ഉരുക്കുവാൾ.. ഈ കൊയ്ത്തുവാൾ
വെറ്റപാക്കുകൾ മുറുക്കി വന്നിടും പ്രഭുക്കളെ
മിന്നലിന്റെ മൂർച്ചയുള്ള വാക്കിതാ..
മാറി ലോകമെന്നതിൻ മിടിപ്പിതാ..
മാറി ലോകമെന്നതിൻ മിടിപ്പിതാ..

ആളുമഗ്നിനാളമാണു ചെങ്കൊടീ 
ധീര രക്തസാക്ഷി തന്റെ ജീവനാൽ കൊളുത്തിവെച്ച
നാളമാണു ജ്വാലയാണു ചെങ്കൊടീ
അമര സമര ദീപമാണു ചെങ്കൊടീ
അമര സമര ദീപമാണു ചെങ്കൊടീ
ചെങ്കൊടീ .ചെങ്കൊടീ ..ചെങ്കൊടീ ..ചെങ്കൊടീ ..ചെങ്കൊടീ