അടിമനുകം ചുമലിൽ

അടിമനുകം ചുമലിൽ തൂക്കിയ തൊഴിലാളികളേ
അടിമനുകം ചുമലിൽ തൂക്കിയ തൊഴിലാളികളേ
ദുരിതക്കണ്ണീർ കയത്തിൽ മുങ്ങിയ ദരിദ്ര കോടികളേ
മനുഷ്യ ജീവികളേ സഹോദരങ്ങളേ
അടിമനുകം ചുമലിൽ തൂക്കിയ തൊഴിലാളികളേ
അടിമനുകം ചുമലിൽ തൂക്കിയ തൊഴിലാളികളേ

തളർന്നുപോകാതുറച്ച കാലിൽ പിടഞ്ഞെണീക്കൂ
തളർന്നുപോകാതുറച്ച കാലിൽ പിടഞ്ഞെണീക്കൂ
ഈ കനൽ വഴികളെ കടന്നു ചെന്നാൽ ചുവന്ന പൂക്കാലം
നമ്മുടെ ചുവന്ന പൂക്കാലം..
ഉം ..ഉം ..ഉം..

എത്രയെത്ര തലമുറയായി സഹിച്ചു നിങ്ങൾ
മൃഗങ്ങളേക്കാൾ നികൃഷ്ടരായി കഴിഞ്ഞു നിങ്ങൾ(2)
നിങ്ങളൊഴുക്കിയ ചോരവിയർപ്പിൽ നിന്നല്ലോ
ജന്മികൾ മുത്തും പൊന്നും വാരിക്കൂട്ടുന്നു
നിങ്ങൾ ഞെരിഞ്ഞു തകർന്നു വീണ ഭൂമിയിലല്ലോ
ചൂഷകർ മണിമേടകളിൽ സുഖിച്ചു വാഴുന്നൂ
ഉണരൂ സഖാക്കളേ പൊരുതൂ സഖാക്കളേ
ഈ കനൽ വഴികളെ കടന്നു ചെന്നാൽ ചുവന്ന പൂക്കാലം
നമ്മുടെ ചുവന്ന പൂക്കാലം..

എത്രയെത്ര സോദരിമാരുടെ മാനം ചീന്തീ
എത്ര കിടാങ്ങൾ നൊന്തു കരഞ്ഞീ മണ്ണിൽ ചേർന്നൂ (2)
നിങ്ങടെ അസ്ഥികൾ ഉരുക്കി വാർത്ത ചങ്ങലയല്ലോ
ജന്മം മുഴുവൻ നിങ്ങൾ തന്നെ അണിയുന്നു
നിങ്ങൾ പിടഞ്ഞു മരിച്ചു വീണ മണ്ണിതിലല്ലോ..
മർദ്ദകർ നിങ്ങടെ കുഞ്ഞുങ്ങൾക്കായി ജയിൽ തീർക്കുന്നു
ഉണരൂ സഖാക്കളേ പൊരുതൂ സഖാക്കളേ
ഈ കനൽ വഴികളെ കടന്നു ചെന്നാൽ ചുവന്ന പൂക്കാലം
നമ്മുടെ ചുവന്ന പൂക്കാലം..

അടിമനുകം ചുമലിൽ തൂക്കിയ തൊഴിലാളികളേ
ദുരിതക്കണ്ണീർ കയത്തിൽ മുങ്ങിയ ദരിദ്ര കോടികളേ
മനുഷ്യ ജീവികളേ സഹോദരങ്ങളേ
അടിമനുകം ചുമലിൽ തൂക്കിയ തൊഴിലാളികളേ
അടിമനുകം ചുമലിൽ തൂക്കിയ തൊഴിലാളികളേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
adimanukam chumalil

Additional Info

Year: 
2014
Lyrics Genre: 

അനുബന്ധവർത്തമാനം