അത്തിക്കമ്പിൽ ചെങ്കൊടി

ഓ ഓ ഓ
അത്തിക്കമ്പിൽ ചെങ്കൊടി കെട്ടീ
പാടത്ത് നാട്ടെടി പെണ്ണേ
പാടത്ത് നാട്ടെടീ പെണ്ണേ

അത്തിക്കമ്പിൽ ചെങ്കൊടി കെട്ടീ
പാടത്ത് നാട്ടെടി പെണ്ണേ
പാടത്ത് നാട്ടെടീ പെണ്ണേ
പേടിക്കണ്ട നമ്മടെ നാട്ടില് സഖാവ് വന്നതറിഞ്ഞില്ലേ
പേടിക്കണ്ട നമ്മടെ നാട്ടില് സഖാവ് വന്നതറിഞ്ഞില്ലേ
നമ്മടെ സഖാവ് വന്നതറിഞ്ഞില്ലേ.. നീ

അത്തിക്കമ്പിൽ ചെങ്കൊടി കെട്ടീ
പാടത്ത് നാട്ടെടി പെണ്ണേ
പേടിക്കണ്ട നമ്മടെ നാട്ടില് സഖാവ് വന്നതറിഞ്ഞില്ലേ
നമ്മടെ സഖാവ് വന്നതറിഞ്ഞില്ലേ.. നീ
സഖാവു വന്നേ നമ്മടെ സഖാവു വന്നേ
സഖാവു വന്നേ നമ്മടെ സഖാവു വന്നേ
സഖാവു വന്നേ നമ്മടെ സഖാവു വന്നേ
സഖാവു വന്നേ നമ്മടെ സഖാവു വന്നേ

ഞങ്ങടെ കൂരേലും വന്നേ കഞ്ഞീടെ വെള്ളം കുടിച്ചേ
ഞങ്ങടെ കൂരേലും വന്നേ കഞ്ഞീടെ വെള്ളം കുടിച്ചേ
ഞങ്ങടെ കണ്ണീരു കണ്ടേ ഞങ്ങടെ പാടുമറിഞ്ഞേ
ഞങ്ങടെ കണ്ണീരു കണ്ടേ ഞങ്ങടെ പാടുമറിഞ്ഞേ

അത്തിക്കമ്പിൽ ചെങ്കൊടി കെട്ടീ
പാടത്ത് നാട്ടെടി പെണ്ണേ
പാടത്ത് നാട്ടെടീ പെണ്ണേ
പേടിക്കണ്ട നമ്മടെ നാട്ടില് സഖാവ് വന്നതറിഞ്ഞില്ലേ
നമ്മടെ സഖാവ് വന്നതറിഞ്ഞില്ലേ.. നീ

ഗുണ്ടകള് നെട്ടോട്ടമോടണ്  ഏമാന്മാര് പായണ് പായണ്
ഗുണ്ടകള്  നെട്ടോട്ടമോടണ് ഏമാന്മാര് പായണ് പായണ്
പാവങ്ങടെ ചോര കുടിക്കണ പൊന്നേമ്പ്രാന്റെ മുട്ടു വെറക്കണ്
പാവങ്ങടെ ചോര കുടിക്കണ പൊന്നേമ്പ്രാന്റെ മുട്ടു വെറക്കണ്
എന്താണ് കാരിയം പൂവേ എന്താണ് കാരിയം പൂവേ
എന്താണ് കാരിയം പൂവേ എന്താണ് കാരിയം പൂവേ
സഖാവു വന്നേ നമ്മടെ സഖാവു വന്നേ
സഖാവു വന്നേ നമ്മടെ സഖാവു വന്നേ
സഖാവു വന്നേ നമ്മടെ സഖാവു വന്നേ
സഖാവു വന്നേ നമ്മടെ സഖാവു വന്നേ

കരുത്തോടെ നെഞ്ചും വിരിച്ച് എവിടെയും ഓടി വരുന്നേ
കരുത്തോടെ നെഞ്ചും വിരിച്ച് എവിടെയും ഓടി വരുന്നേ
പട്ടിണിയിൽ മുണ്ടുംമുറുക്കി കീറപ്പായിൽ അന്തി ഉറങ്ങി
ഒള്ളതിൽ പങ്കും കഴിച്ച് ഞങ്ങക്കു് കാവലിരുന്നേ
ഒള്ളതിൽ പങ്കും കഴിച് ഞങ്ങക്കു് കാവലിരുന്നേ
തേച്ചു മിനുക്ക് നമ്മുടെ കൊയ്ത്തരിവാള്
കൈയ്യിലെടുക്ക് നമ്മുടെ ചുറ്റികയെല്ലാം

അത്തിക്കമ്പിൽ ചെങ്കൊടി കെട്ടീ
പാടത്ത് നാട്ടെടി പെണ്ണേ
പാടത്ത് നാട്ടെടീ പെണ്ണേ
പേടിക്കണ്ട നമ്മടെ നാട്ടില് സഖാവ് വന്നതറിഞ്ഞില്ലേ
നമ്മടെ സഖാവ് വന്നതറിഞ്ഞില്ലേ.. നീ

മാനത്തൊരു സൂര്യൻ തെളിയണ്
ചെങ്കൊടികൾ പാറിപ്പറക്കണ് (2)
കോട്ടകളും ഞെട്ടിവിറയ്ക്കണ് .കൊടുങ്കാറ്റ് വീശിയടിക്കണ്
കോട്ടകളും ഞെട്ടിവിറയ്ക്കണ് കൊടുങ്കാറ്റ് വീശിയടിക്കണ്
എന്താണ് കാരിയം പൂവേ എന്താണ് കാരിയം പൂവേ
എന്താണ് കാരിയം പൂവേ എന്താണ്കാരിയം പൂവേ
സഖാവു വന്നേ നമ്മടെ സഖാവു വന്നേ
സഖാവു വന്നേ നമ്മടെ സഖാവു വന്നേ
സഖാവു വന്നേ നമ്മടെ സഖാവു വന്നേ
സഖാവു വന്നേ നമ്മടെ സഖാവു വന്നേ

ഏലങ്കൊളം നല്ലേമ്പ്രാനും എ കെ ജിക്കുമൊപ്പം വരുന്നേ
ഏലങ്കൊളം നല്ലേമ്പ്രാനും എ കെ ജിക്കുമൊപ്പം വരുന്നേ
പാവങ്ങൾക്കു നല്ലൊരുകാലം കിനാവില് കൊണ്ട് നടന്ന് 
കരിന്തിരി വെട്ടത്തിരുന്നീ വിപ്ലവ പാർട്ടിയുണ്ടാക്കി
കരിന്തിരി വെട്ടത്തിരുന്നീ വിപ്ലവ പാർട്ടിയുണ്ടാക്കി
തേച്ചു മിനുക്ക് നമ്മടെ കൊയ്ത്തരിവാള്
കൈയ്യിലെടുക്ക് നമ്മുടെ ചുറ്റികയെല്ലാം

അത്തിക്കമ്പിൽ ചെങ്കൊടി കെട്ടീ
പാടത്ത് നാട്ടെടി പെണ്ണേ
പാടത്ത് നാട്ടെടീ പെണ്ണേ
പേടിക്കണ്ട നമ്മടെ നാട്ടില് സഖാവ് വന്നതറിഞ്ഞില്ലേ
നമ്മടെ സഖാവ് വന്നതറിഞ്ഞില്ലേ.. നീ

[നാടന്‍ പാട്ടുകാരനായ സി.ജെ. കുട്ടപ്പന്‍ ആദ്യമായി
സംഗീത സംവിധായകന്‍െറ മേലങ്കിയണിഞ്ഞ് ഈണമിട്ട നാടന്‍ പാട്ട്, അദ്ദേഹം തന്നെ പാടുന്നു]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
athikkombil chenkodi

Additional Info

Year: 
2014
Lyrics Genre: 

അനുബന്ധവർത്തമാനം