കത്തുന്ന വേനലിലൂടെ(1)
കത്തുന്ന വേനലിലൂടെ കനിവിന്നായി കരഞ്ഞുകൊണ്ട്
കനൽവഴികൾ താണ്ടിനടന്നു പോയൊരു കാലം..
ചുടു കണ്ണീർക്കാലം..
അത് കിനാവുകൾ ചുട്ടുകരിക്കും കനിവില്ലാക്കാലം
മനുജനെ മനുജൻ തിന്നും മനസില്ലാക്കാലം
കത്തുന്ന വേനലിലൂടെ കനിവിന്നായി കരഞ്ഞുകൊണ്ട്
കനൽവഴികൾ താണ്ടിനടന്നു പോയൊരു കാലം..
ചുടു കണ്ണീർക്കാലം..
കണ്ണീരിൻ പെരുമഴ കൊണ്ട് ചെഞ്ചോര ചാലുകൾ കൊണ്ടീ
മണ്ണിനെ കുഴച്ചു നാമൊരു പുതുലോകം തീർത്തൂ
അവിടെ നന്മതൻ പൂക്കളാലൊരു പൂക്കാലം തീർത്തൂ
ചെമ്പൂക്കാലം തീർത്തൂ
കത്തുന്ന വേനലിലൂടെ കനിവിന്നായി കരഞ്ഞുകൊണ്ട്
കനൽവഴികൾ താണ്ടിനടന്നു പോയൊരു കാലം..
ചുടു കണ്ണീർക്കാലം..
മതങ്ങൾക്കതീതമായി ജാതികൾക്കതീതമായി
മനുഷ്യരായി നിന്നുകൊണ്ടീ മണ്ണിനെക്കാക്കാം
അപ്പോൾ കിനാവിൽ നാം കൊണ്ടു നടന്നൊരു സൂര്യനുദിക്കും
ചുവന്ന സൂര്യനുദിക്കും..ചുവന്ന സൂര്യനുദിക്കും..ചുവന്ന സൂര്യനുദിക്കും..
[കേരളത്തിന്‍െറ വിപ്ളവ ഗായിക പി.കെ. മേദിനി ആദ്യമായി സംഗീത സംവിധാനാം ചെയ്ത് പാടി അഭിനയിച്ച ഗാനം. എണ്‍പതാം വയസ്സില്‍ ഒരു ചലച്ചിത്രത്തില്‍ ഒരേസമയം നായിക, ഗായിക, സംഗീത സംവിധായിക എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ആദ്യവനിതയായി പി കെ മേദിനി