എ ആർ റെയ്ഹാന
A R Reihana
സംഗീതസംവിധായകൻ ആർ കെ ശേഖറിന്റെ മകളും എ ആർ റഹ്മാന്റെ മൂത്തസഹോദരിയുമാണ് എ ആർ റെയ്ഹാന. റഹ്മാൻ സംഗീതസംവിധാനം ചെയ്ത "കന്നത്തിൽ മുത്തമിട്ടാൽ"(സംവിധാനം:മണിരത്നം) എന്ന തമിഴ് ചിത്രത്തിലെ "വിടൈകൊട് എങ്കൾ" എന്ന പാട്ടിലൂടെ പിന്നണിഗായിക ആയി. തുടർന്ന് എ വെങ്കടേഷ് സംവിധാനം ചെയ്ത "ചോക്കലേറ്റ്" എന്ന സിനിമയിൽ ദേവയുടെ സംഗീതത്തിൽ പാടിയ "മലൈ മലൈ മലൈ മരുതമലൈ" എന്ന ഗാനം അവരെ ശ്രദ്ധേയയാക്കി.
"ആഹാ തമിഴമ്മ"(കൺകളാൽ കൈദി സെയ്),"ബല്ലേലക്ക"(ശിവാജി ദ് ബോസ്),"പാർത്താലേ പരവസം"(പാർത്താലേ പരവസം) തുടങ്ങിയവയാണ് റെയ്ഹാനയുടെ മറ്റ് ഹിറ്റ് പാട്ടുകൾ.
"വസന്തത്തിന്റെ കനൽ വഴികൾ" എന്ന ചിത്രത്തിൽ സംഗീതം നൽകിക്കൊണ്ട് അവർ മലയാളസിനിമയിൽ സംഗീതസംവിധായിക ആയി അരങ്ങേറി.
മകൻ ജി വി പ്രകാശ്കുമാർ തെന്നിന്ത്യയിലെ മുൻനിര സംഗീതസംവിധായകരിലൊരാളാണ്.