ബി അജിത് കുമാർ

Ajith Kumar B

കോതമംഗലം പിടവൂർ ശാന്തിഭവനിൽ എം.എൻ, ബാലഗോപാലൻ - സുമതിയമ്മ ദമ്പതികളുടെ മകനാണ് അജിത് കുമാർ. 
കോതമംഗലം എംഎ കോളേജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ അജിത് കുമാർ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എഡിറ്റിംഗ് പഠിച്ച ശേഷം സിനിമാരംഗത്ത് സജീവമാകുകയായിരുന്നു. 

നിരവധി സിനിമകൾക്കും ഡോക്യൂമെന്റയറികൾക്കും എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുള്ള അജിത്കുമാർ 'ഈട' എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേയ്ക്ക് കടന്നു വന്നത്.

നാലു പെണ്ണുങ്ങൾ എന്ന അടൂർ ചിത്രത്തിലെ എഡിറ്റിംഗിന്  2007-ൽ മികച്ച എഡിറ്റർക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.    നിഴൽക്കൂത്ത്, ഭാവം എന്നീ  ചിത്രങ്ങളിലൂടെ  2002 ലും  അന്നയും റസൂലും എന്ന ചിത്രത്തിലൂടെ 2013-ലും  കമ്മട്ടിപാടത്തിലൂടെ  2017-ലും  മികച്ച എഡിറ്റർക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.