പാതി
പാതി ബോധവും മറുപാതി ഉപബോധവുമായി ഉള്ളുലഞ്ഞ് ജീവിക്കുന്ന കമ്മാരന്‍. തെയ്യം മുഖത്തെഴുത്തുകാരനും നാട്ടുവൈദ്യനുമാണ് കമ്മാരന്‍. ജന്മനാ വിരൂപനുമാണ് കമ്മാരന്‍. ഒരിക്കല്‍ നടത്തിയ ഭ്രൂണഹത്യയുടെ പാപബോധവും പേറി ജീവിക്കുന്നയാളാണ്. ഒരിക്കല്‍ ഉപേക്ഷിച്ച ജോലി പലരുടെയും നിര്‍ബന്ധത്തിനും സമ്മര്‍ദ്ദത്തിനും വഴങ്ങി കമ്മാരന് വീണ്ടും ചെയ്യേണ്ടിവരികയാണ്. നെരിപ്പോടുകളില്‍ ജീവിക്കുന്ന കമ്മാരനിലൂടെയാണ് പാതി കഥ പറയുന്നത്.
ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്ത ചിത്രം"പാതി". വിജേഷ് വിശ്വമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സജന്‍ കളത്തിലാണ് ഛായാഗ്രാഹകന്‍. ലക്ഷ്ണന്‍ കാഞ്ഞിരങ്ങാടിന്റെ വരികള്‍ക്ക് രമേഷ് നാരായണനാണ് സംഗീത സംവിധാനം. കണ്ണൂര്‍ തളിപ്പറമ്പ് കേന്ദ്രമാക്കിയുള്ള ഇന്ററാക്ടര്‍ ഫിലിം അക്കാദമിയാണ് പാതി നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ദ്രൻസ്, ജോയ് മാത്യു, കലാഭവൻ ഷാജോൺ, കലിംഗ ശശി, സീമ ജി നായർ തുടങ്ങിയവർ അഭിനയിക്കുന്നു.