മിഴിനീര് പെയ്യുന്ന

മിഴിനീര് പെയ്യുന്ന മനമേറിയന്നൊരു
ചെറുമോഹമെന്നിൽ.. പിറന്നൂ... (2)
ചിറകന്യമായൊരു കിളിയെന്റെ നെഞ്ചിലായ്...
ചെറുചുണ്ടു കോറി.. പിടഞ്ഞു..
മിഴിനീര് പെയ്യുന്ന മനമേറിയന്നൊരു
ചെറുമോഹമെന്നിൽ പിറന്നൂ....

വഴിയേതുമില്ലാത്ത ഇരുളാണ് ചുറ്റിലും..
ഇനിയെങ്ങ് പോകുമെന്നോർത്തു കൊണ്ടും ...
കരയാനറിയാത്ത കുഞ്ഞിന്റെ.. കണ്ണിലെ..
കടലിന്റെ ആഴം... അറിഞ്ഞു നൊന്തു
മിഴിനീര് പെയ്യുന്ന മനമേറിയന്നൊരു
ചെറുമോഹമെന്നിൽ പിറന്നൂ...

നിറമേത് കാട്ടിയാണിരുളുന്നു പൂക്കുന്നു
അറിയില്ലെനിക്കതിൻ ആത്മഗന്ധം...
വഴിപോകുമാരിലാണുടയോന്റെ കൈവിരൽ..
തഴുകാൻ ...തലോടിയുണർത്താൻ...
മിഴിനീര് പെയ്യുന്ന മനമേറിയന്നൊരു...
ചെറുമോഹമെന്നിൽ പിറന്നൂ...
ചിറകന്യമായൊരു കിളിയെന്റെ.. നെഞ്ചിലായ്...
ചെറുചുണ്ടു കോറി പിടഞ്ഞു
മിഴിനീര് പെയ്യുന്ന മനമേറിയന്നൊരു
ചെറുമോഹമെന്നിൽ പിറന്നൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mizhineeru peyyunna