ലക്ഷ്മണൻ കാഞ്ഞിരങ്ങാട്
1975 മെയ് 25 ന് എം പി കുഞ്ഞിരാമന്റെയും മാധവിയുടെയും മകനായി വയനാട് ജില്ലയിലെ കാഞ്ഞിരങ്ങാട് ജനിച്ചു. കാഞ്ഞിരങ്ങാട് എൽ പി സ്ക്കൂൾ, പൂമംഗലം യു പി സ്ക്കൂൾ, ചപ്പാരപ്പടവ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു ലക്ഷമണന്റെ സ്ക്കൂൾ വിദ്യാഭ്യാസം. അതിനുശേഷം സർ സയ്യിദ് കോളേജിൽ നിന്നും പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞു.
വീഡിയോ ഗ്രാഫര്‍, എഡിറ്റര്‍, ന്യൂസ് റിപ്പോര്‍ട്ടര്‍, ന്യൂസ് ക്യാമറാമേന്‍ എന്നീ നിലകളിലൊക്കെ ജോലിചെയ്തിട്ടുണ്ട്. നിരവധി ടെലിഫിലിമുകള്‍ക്ക് വേണ്ടി ലക്ഷ്മൺ ക്യാമറ ചെയ്തിട്ടുണ്ട്. 1990 മുതല്‍ 2000 വരെ കണ്ണൂര്‍ ആകാശവാണിക്ക് വേണ്ടി ലളിതഗാനങ്ങള്‍, ചിത്രീകരണങ്ങള്‍ എന്നിവയ്ക്ക് രചനകള്‍ നടത്തിയിരുന്നു. രമേഷ് നാരായണന്റെ സംഗീതത്തിന് വേണ്ടി ലക്ഷ്മണൻ 3 ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ലക്ഷ്മണൻ ആദ്യമായി സിനിമാഗാനരചന നടത്തിയത് പാതി എന്ന സിനിമക്ക് വേണ്ടിയാണ്.
ലക്ഷ്മണന്റെ ഭാര്യ അജില്‍ന അദ്ധ്യാപികയാണ്, മകള്‍ അശ്വതി റാം.
വിലാസം- മീത്തലേ പുരയില്‍,തീയ്യന്നൂര്‍,കാഞ്ഞിരങ്ങാട്.പി.ഒ,കരിമ്പം.വഴി,670142,