മേലെ ഒരമ്പിളി

മേലെ ഒരമ്പിളി കീറ്...അതിൽ
നീളെ തെരുതെരെച്ചേറ്
താഴെയൊരായിരം തേര്
കാണുന്നവർക്കത് ചേല്..
മേലെ ഒരമ്പിളി കീറ്...അതിൽ
നീളെ തെരുതെരെച്ചേറ്

നേര് മറന്നവരാരോ ..
നേര്  മറന്നവരാരോ ..
പഴി കേൾക്കപ്പതുടയവർതാമോ
ചൂട്ട് പിടിക്കാവതാരോ
വഴി പാടേ മറന്നവനാമോ ..
മേലെ ഒരമ്പിളി കീറ്...അതിൽ
നീളെ തെരുതെരെച്ചേറ്

വിത്ത് വിതയ്ക്കണതാരോ...
വിത്ത് വിതയ്ക്കണതാരോ...
അത് കൊയ്തു മെതിക്കണതാരോ
കതിര് കൊതിച്ചവരാരോ .
വെറും പതിര് വിതച്ചവരാരോ .
മേലെ ഒരമ്പിളി കീറ്...അതിൽ
നീളെ തെരുതെരെച്ചേറ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mele orambili

Additional Info

Year: 
2017