കണ്മണി

Kanmani

ജന്മനാ ഇരുകൈകളും ഇല്ലാതെ, രണ്ടുകാലുകള്‍ക്കും സ്വാധീനക്കുറവോടെ ജനിച്ച കുട്ടിയാണ് കണ്‍മണി. സ്കൂള്‍ കലോത്സവ വേദികളിൽ അഷ്ടപദിയിലും ഗാനാലാപനത്തിലും ശാസ്ത്രീയസംഗീതത്തിലും മികച്ച വിജയം കൈവരിച്ചിട്ടുണ്ട് കണ്മണി. ആലപ്പുഴ ജില്ലയിലെ താമരക്കുളം വിവിഎച്ച്എസ്എസ് വിദ്യാര്‍ഥിയായ കണ്‍മണി, രേഖ-ശശികുമാര്‍ ദമ്പതികളുടെ മകളാണ്. കൈരളി ടിവിയിലെ ജെബി ജങ്ഷനിലൂടെ ശ്രദ്ധേയായ കണ്‍മണി വിദേശത്ത് ഉള്‍പ്പെടെ നൂറുകണക്കിന് ശാസ്ത്രീയസംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചു. ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്ത "പാതി" എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് കണ്മണി.