ജോയ് മാത്യു
1961 സെപ്റ്റംബർ 20 നു പി വി മാത്യുവിന്റെയും ഏസ്തറിന്റെയും മകനായി ജോയ് മാത്യു ജനിച്ചു. 1986ൽ ജോൺ എബ്രഹാം സംവിധാനം നിർവഹിച്ച 'അമ്മ അറിയാൻ' എന്ന ചിത്രത്തിലെ പുരുഷൻ എന്ന നായക കഥാപാത്രമായി സിനിമയിൽ എത്തിയെങ്കിലും പ്രേക്ഷകരുടെ ഉള്ളിലെ ജോയ് മാത്യു ഉത്ഭവം കൊള്ളുന്നത് “ഷട്ടർ“ എന്ന ചിത്രത്തിന്റെ സംവിധായകനത്തിലൂടെയും(രചനയും അദ്ദേഹമാണ് നിർവഹിച്ചത്) പിന്നെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത “ആമേൻ” എന്ന ചിത്രത്തിലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കൻ എന്ന ശക്തമായ കഥാപാത്രത്തിലൂടെയുമാണ്. ആമേനോടു കൂടി മലയാള സിനിമയിലെ നിരന്തര സാന്നിദ്ധ്യമായി ജോയ് മാത്യു മാറി.
സിനിമയ്ക്കും മുൻപ്, നാടക രചന, നാടക സംവിധാനം, നാടകാഭിനയം എന്ന നിലകളിൽ സജീവമായിരുന്നു ജോയ് മാത്യു. ഇരുപതിൽ കൂടുതൽ നാടകങ്ങൾ രചിച്ചു. നാടക രചനയിൽ, കേരള സംഗീത നാടക അക്കാഡമിയുടേയും കേന്ദ്ര സാഹിത്യ അക്കാഡമിയുടേയും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സിബി മലയിലിന്റെ അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
ആദ്യ ചിത്രമായ ഷട്ടർ 2012 ൽ തിരുവനന്തപുരത്തു നടന്ന ഐ എഫ് എഫ് കെ യിൽ പ്രേക്ഷകർ തെരഞ്ഞെടുത്ത, മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.
ഭാര്യ : സരിത.
മക്കൾ : മാത്യു, ആൻ, തന്യ. (ഇതിൽ മാത്യു അഭിനയ രംഗത്തുണ്ട്)
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ഷട്ടർ | ജോയ് മാത്യു | 2013 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
അമ്മ അറിയാൻ | പുരുഷൻ | ജോൺ എബ്രഹാം | 1986 |
ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ | ക്യാപ്റ്റൻ റിച്ചാർഡ് ഫിലിപ്പ് | ഷാനിൽ മുഹമ്മദ്, റോജിൻ തോമസ് | 2013 |
ആമേൻ | ഫാദർ ഒറ്റപ്ലാക്കൻ | ലിജോ ജോസ് പെല്ലിശ്ശേരി | 2013 |
നീലാകാശം പച്ചക്കടൽ ചുവന്നഭൂമി | അബ്ദുൽ ഹാജി | സമീർ താഹിർ | 2013 |
അന്നയും റസൂലും | അന്നയുടെ അപ്പൻ ജോസഫ് | രാജീവ് രവി | 2013 |
കാഞ്ചി | ജി എൻ കൃഷ്ണകുമാർ | 2013 | |
സക്കറിയായുടെ ഗർഭിണികൾ | അനീഷ് അൻവർ | 2013 | |
ബാങ്കിൾസ് | അച്ചൻ | ഡോ സുവിദ് വിൽസണ് | 2013 |
റോസ് ഗിറ്റാറിനാൽ | ജോ അലക്സിന്റെ പപ്പ | രഞ്ജൻ പ്രമോദ് | 2013 |
ശൃംഗാരവേലൻ | ഡി ജി പി | ജോസ് തോമസ് | 2013 |
നടൻ | ജി കെ | കമൽ | 2013 |
ഒളിപ്പോര് | ഡോക്ടർ | എ വി ശശിധരൻ | 2013 |
ഇടുക്കി ഗോൾഡ് | ജോൺ | ആഷിക് അബു | 2013 |
ദി പവർ ഓഫ് സൈലൻസ് | മാർകോസ് | വി കെ പ്രകാശ് | 2013 |
ഹണീ ബീ | ഫെർണാൻഡോയുടെ അപ്പൻ | ലാൽ ജൂനിയർ | 2013 |
വിക്രമാദിത്യൻ | ഡോ രാമനാഥ പൈ | ലാൽ ജോസ് | 2014 |
1983 | ഗോപി ആശാൻ | എബ്രിഡ് ഷൈൻ | 2014 |
എയ്ഞ്ചൽസ് | ഫാദര് വര്ഗീസ് പുണ്യാളൻ | ജീൻ മാർക്കോസ് | 2014 |
പ്രെയ്സ് ദി ലോർഡ് | കരിമണ്ണൂർ കടുവാക്കുന്നിൽ കുഞ്ഞൂട്ടി | ഷിബു ഗംഗാധരൻ | 2014 |
രാജാധിരാജ | അഹമ്മദ് ഷാ | അജയ് വാസുദേവ് | 2014 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
സാമൂഹ്യപാഠം | കരീം | 1996 |
ഷട്ടർ | ജോയ് മാത്യു | 2013 |
അങ്കിൾ | ഗിരീഷ് ദാമോദർ | 2018 |
ചാവേർ | ടിനു പാപ്പച്ചൻ | 2022 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ചാവേർ | ടിനു പാപ്പച്ചൻ | 2022 |
അങ്കിൾ | ഗിരീഷ് ദാമോദർ | 2018 |
ഷട്ടർ | ജോയ് മാത്യു | 2013 |
സാമൂഹ്യപാഠം | കരീം | 1996 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ചാവേർ | ടിനു പാപ്പച്ചൻ | 2022 |
അങ്കിൾ | ഗിരീഷ് ദാമോദർ | 2018 |
ഷട്ടർ | ജോയ് മാത്യു | 2013 |
സാമൂഹ്യപാഠം | കരീം | 1996 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
അങ്കിൾ | ഗിരീഷ് ദാമോദർ | 2018 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
നാടുകാണിച്ചുരത്തിന്റെ | ഷട്ടർ | ഷഹബാസ് അമൻ | ഷഹബാസ് അമൻ | 2013 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സമ്മർ ഇൻ ബെത്ലഹേം | സിബി മലയിൽ | 1998 |
പ്രണയവർണ്ണങ്ങൾ | സിബി മലയിൽ | 1998 |
കളിവീട് | സിബി മലയിൽ | 1996 |
സിന്ദൂരരേഖ | സിബി മലയിൽ | 1995 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ചെങ്കോൽ | സിബി മലയിൽ | 1993 |
ആകാശദൂത് | സിബി മലയിൽ | 1993 |
വളയം | സിബി മലയിൽ | 1992 |
അവാർഡുകൾ
Edit History of ജോയ് മാത്യു
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
25 Feb 2022 - 11:05 | Achinthya | |
20 Feb 2022 - 21:47 | Achinthya | |
18 Feb 2022 - 12:58 | Achinthya | |
13 Nov 2020 - 08:23 | admin | Converted dob to unix format. |
14 Jan 2015 - 12:28 | rakeshkonni | ഫോർമാറ്റിംഗ് പ്രശ്നങ്ങൾ പരിഹരിച്ചു |
12 Jan 2015 - 00:14 | Kumar Neelakandan | profile details added |
19 Oct 2014 - 04:07 | Kiranz |