നാടുകാണിച്ചുരത്തിന്റെ

നാടുകാണി
നാടുകാണിച്ചുരത്തിന്റെ നെറുകയില്‍ നിന്നുകൊണ്ടെന്‍
നാടു കാണാന്‍ വരുമോ നീ തത്തമ്മേ
സ്വന്തം നാടു കാണാന്‍ വരുമോ നീ തത്തമ്മേ
പട്ടുമെത്ത
പട്ടുമെത്ത തലയണ പങ്കയിട്ടു് കൊങ്കരണ്ടും
ആട്ടിയുറക്കിട്ട പൊന്നും ദേഹത്തു്
ഹാ പച്ചമണ്ണില്‍ കിടത്തീട്ടു് മണ്ണുമിട്ടു മടങ്ങുമ്പോള്‍
കര്‍മ്മം ചെയ്യാന്‍ ആരുമില്ല സ്ഥാനത്ത്‌ 
കഷ്ടം കര്‍മ്മം ചെയ്യാന്‍ ആരുമില്ല സ്ഥാനത്ത്‌

മൂരിപോലെ
മൂരിപോലെ നടക്കുന്ന മനുജാ നിന്‍ അവസാനം
പാടുപെടും മരണത്തെ ചിന്തിച്ചോ
കഷ്ടപ്പാടുപെടും മരണത്തെ ചിന്തിച്ചോ

നാടുകാണിച്ചുരത്തിന്റെ നെറുകയില്‍ നിന്നുകൊണ്ടെന്‍
നാടു കാണാന്‍ വരുമോ നീ തത്തമ്മേ
സ്വന്തം നാടു കാണാന്‍ വരുമോ നീ തത്തമ്മേ
സ്വന്തം നാടു കാണാന്‍ വരുമോ നീ തത്തമ്മേ
സ്വന്തം നാടു കാണാന്‍ വരുമോ നീ തത്തമ്മേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nadukaani churathinte