ഈ രാത്രിയില്‍ ഞാന്‍ എഴുതുന്നു

ഈ രാത്രിയില്‍ ഞാന്‍ എഴുതുന്നു
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത (2)

താരകളും ഇളം കാറ്റും തേങ്ങും നിശീഥം
ഈ നിശീഥം
ഈ രാത്രിയില്‍ ഞാന്‍ എഴുതുന്നു
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത

അലഞ്ഞു ഞാന്‍ അലഞ്ഞു
അവളെ കരളില്‍ തിരഞ്ഞു
അലിഞ്ഞു രാവലിഞ്ഞു
നിലാവും കടലില്‍ മറഞ്ഞു
അതിരെഴാമാനത്തിന്‍ ചോട്ടില്‍
അവളെ ഞാന്‍ മുമ്പേ സ്നേഹിച്ചതാവാം
അതിനാല്‍ വിധിച്ചതുമാവാം
ഈ നിശീഥം ഈ നിശീഥം

ഇനിയില്ല നാം സ്നേഹിച്ചതാം
പഴയൊരാ വാസന്തകാലം
എങ്കിലും നാം
സ്നേഹിച്ചിരുന്നെന്നോരോര്‍മ്മ തന്നു എന്തപാരം
രാപ്പാടി തേങ്ങും വിഷാദമെന്റെ നെഞ്ചിലെ
അഗാധ ശോകമാവാം (2)
അതില്‍ മൂകമായതാവാം
ഈ നിശീഥം ഈ നിശീഥം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ee rathriyil njan

Additional Info

Year: 
2013

അനുബന്ധവർത്തമാനം