ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ
എളുപ്പ വഴികളും സൂത്രപ്പണികളുമല്ല ഒരു മനുഷ്യന്റെ ശരിയായ ജീവിത വിജയത്തെ സൃഷ്ടിക്കുന്നതെന്ന് ഒരു സ്ക്കൂൾ കുട്ടിയുടെ കൊച്ചു ജീവിതാനുഭവങ്ങളിലൂടെ പറയുന്നു. ദൈവം മനുഷ്യനെ എന്തുകൊണ്ടാണ് മനുഷ്യനായി സൃഷ്ടിച്ചതെന്ന കൌതുകം കലർന്നൊരു കുട്ടിചോദ്യത്തിന്റെ മറുപടിയുമാണ് ഈ സിനിമയുടെ പ്രമേയം.
Actors & Characters
Actors | Character |
---|---|
റോയ് ഫിലിപ്പ് | |
സമീര റോയ് | |
പ്രിൻസിപ്പൽ ചാൾസ് ലിയോൺ | |
ദൈവം | |
ക്യാപ്റ്റൻ റിച്ചാർഡ് ഫിലിപ്പ് | |
പപ്പൻ | |
ജോൺ (ഡെസിമലിന്റെ പിതാവ്) | |
റയാൻ ഫിലിപ്പ് | |
മൂർത്തി | |
ജുവാന്റെ പിതാവ് | |
റോബർട്ട് ബ്രിസ്റ്റോ | |
രാഹുൽ | |
എസ് ഐ വർഗ്ഗീസ് | |
പവിത്രൻ | |
ജഹാംഗീർ (ജുഗ്രു) | |
രാമൻ | |
ഇന്നസെന്റ് | |
ഡെസിമൽ | |
ജുവാൻ | |
രാഹുലിന്റെ അമ്മ (ഡോക്ടർ) | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
സനൂപ് സന്തോഷ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ബാലതാരം | 2 013 |
കഥ സംഗ്രഹം
- പ്രധാന കഥാപാത്രമായ റയാൻ ഫിലിപ്പായി അഭിനയിച്ച സനൂപ് സന്തോഷ് ബാലതാരമായും നായികയായുമെല്ലാം അഭിനയിച്ചിട്ടുള്ള സനൂഷയുടെ സഹോദരനാണു.
- സംവിധായകരായ റോജിൻ തോമസിന്റേയും ഷാനിൽ മുഹമ്മദിന്റേയും ആദ്യ സിനിമയാണിതു.
- സംവിധായകരിൽ ഒരാളായ റോജിൻ തോമസാണു തിരക്കഥയും രചിച്ചിരിക്കുന്നതു.
- അദ്ധ്യാപകൻ പപ്പന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നതു നിർമ്മാതാക്കളിൽ ഒരാളായ വിജയ് ബാബുവാണു.
- കുട്ടികൾക്കായുള്ള ഒരു സിനിമ വാണിജ്യ വിജയം നേടിയതു മലയാളത്തിൽ കുറെ നാളുകൾക്കു ശേഷമായിരുന്നു.
- സിനിമയിലെ ഗാനങ്ങൾക്കു സംഗീതം നൽകിയ രാഹുൽ സുബ്രഹ്മണ്യം നടി രമ്യ നമ്പീശന്റെ സഹോദരൻ കൂടിയാണു.
വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ചു മിശ്രവിവാഹിതരായ റോയ് ഫിലിപ്പിന്റേയും (ജയസൂര്യ) സമീരയുടേയും (രമ്യ നമ്പീശൻ) ഏകമകനാണു സ്ക്കൂൾ വിദ്ധ്യാർത്ഥിയായ റയാൻ ഫിലിപ്പ് (സനൂപ് സന്തോഷ്). റയാന്റെ ക്ലാസ്സിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണു ജുഗ്രു, രാമൻ, ഇന്നസെന്റ് എന്നിവർ. അവരുടെ പേടി സ്വപ്നമാണു കണക്ക് അദ്ധ്യാപകനായ പപ്പൻ (വിജയ് ബാബു). ഹോംവർക്ക് ചെയ്യാത്തതിനും പരീക്ഷയിൽ മാർക്കു ലഭിക്കാത്തതിനുമെല്ലാം പപ്പന്റെ കയ്യിൽ നിന്നും ശിക്ഷയും അവനു പതിവായി കിട്ടാറുണ്ട്. ഇടക്കിടെ അവനെ കാണാൻ വരുന്ന ഗോഡിനോടു (ഇന്നസെന്റ്) പരാതി പറഞ്ഞിട്ടും ഇതിൽ നിന്നൊന്നും റയാനു മോചനം കിട്ടുന്നില്ല. ഹോം വർക്ക് ചെയ്തു കിട്ടാനായി റയാൻ തന്റെ ക്ലാസ്സിലെ ജുവാനെ "ലൈനടിക്കാൻ" ശ്രമിക്കുന്നെങ്കിലും അവൾ താത്പര്യം കാണിക്കുന്നില്ല.
അതിനിടെ റോയ് ഫിലിപ്പിന്റെ പിതാവ് ക്യാപ്റ്റൻ റിച്ചാർഡ് ഫിലിപ്പ് (ജോയ് മാത്യു) നാട്ടിലെത്തുന്നു. പുരാവസ്തുക്കളുടെ ശേഖരമുള്ള റിച്ചാർഡ് ഫിലിപ്പിന്റെ വീട്ടിൽ നിന്നും പ്രത്യേക കഴിവുകളുള്ള മങ്കി പെൻ റയാനു ലഭിക്കുന്നു. കൊച്ചിതുറമുഖം നിർമ്മിക്കുന്നതിനു റോബർട്ട് ബ്രിസ്റ്റോയെ (ഡീൻ റോളിൻസ്) വരെ സഹായിച്ചിട്ടുള്ളതാണു മങ്കി പെൻ. റയാന്റെ ഹോം വർക്കുകളെല്ലാം മങ്കി പെൻ ചെയ്തു കൊടുക്കുന്നു. അതോടെ റയാൻ പപ്പനു വരെ പ്രിയപ്പെട്ടവനാകുന്നു.
സ്ക്കൂളിൽ നടക്കാൻ പോകുന്ന മാത്സ് എക്സിബിഷനു ക്യാപ്റ്റനായി റയാനെ പപ്പൻ തിരഞ്ഞെടുക്കുന്നു. എക്സിബിഷനുള്ള തീം ലഭിക്കാനായി അടുത്ത ഏഴു ദിവസവും മങ്കി പെൻ ആവശ്യപ്പെടുന്ന കാര്യം ചെയ്യാമെന്നു റയാൻ മങ്കിപെന്നിനു വാക്കു കൊടൂക്കുന്നു. മങ്കിപെന്നാവശ്യപ്പെടുന്ന ചെറിയ ചെറിയ കാര്യങ്ങൾ റയാൻ സ്വയം ചെയ്യുന്നതു കൂടാതെ സ്ക്കൂൾ റേഡിയോയിലൂടെ എല്ലാവരേയും അറിയിക്കുകയും ചെയ്യുന്നു. റയാന്റെ ഐഡിയകൾ അവനെ ജുവാനടക്കം സ്ക്കൂളിലെ എല്ലാവരുടേയും പ്രിയപ്പെട്ടവനാക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
കൂടുതൽ വിവരങ്ങൾ ചേർത്തു |