വിണ്ണിലെ താരകം താഴെ വന്നെന്നോ

വിണ്ണിലെ താരകം താഴെ വന്നെന്നോ
അന്ന് നീ വന്ന നാൾ വീടുണർന്നെന്നോ
പുഞ്ചിരി നിറഞ്ഞ ചുണ്ടുമായി
കണ്ണിലുണരും കുറുമ്പുമായി
ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടുവാ
കൂടെ വന്നീ കാതിൽ ചൂളം മൂളിയോ
നീ പാടി വന്നീ തീരം പൂക്കൾ മൂടിയോ
പുഞ്ചിരി നിറഞ്ഞ ചുണ്ടുമായി
കണ്ണിലുണരും കുറുമ്പുമായി
ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടുവാ 

കാണാം മറവിയിൽ 
കണ്ണുപൊത്തിയിനി കളിയാടാം
പോകാം ഇനിയും മഞ്ഞുമലയുടെ മേലെ
കഥകൾ കേൾക്കാമിനിയെന്നും
പുതപ്പിൻ കീഴിലായി ..
വീഴാതെയേറാം മരത്തിൻ  ചില്ലയിൽ

പുഞ്ചിരി നിറഞ്ഞ ചുണ്ടുമായി
കണ്ണിലുണരും കുറുമ്പുമായി
ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടുവാ 

വിണ്ണിലെ താരകം താഴെ വന്നെന്നോ
അന്ന് നീ വന്ന നാൾ വീടുണർന്നെന്നോ
പുഞ്ചിരി നിറഞ്ഞ ചുണ്ടുമായി
കണ്ണിലുണരും കുറുമ്പുമായി
ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടുവാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vinnile tharakam thazhe vannenno