മഹേഷ് മാധവൻ

Mahesh Madhavan

കോട്ടയം ജില്ലയിലെ  ആർപ്പൂക്കരയിൽ  രാമൻ മാധവന്റെയും അമ്മിണിയുടെയും മകനായി 1981 ൽ ജനനം. ആർപ്പൂക്കര സെന്റ് ഫിലോമിനാസ് എൽ പി സ്‌കൂൾ, ആർപ്പൂക്കര M. C. V. H. S. S, മാന്നാനം കെ ഇ കോളേജ്, കോട്ടയം സി എം എസ് കോളേജ് എന്നിവിടങ്ങളിലായി സ്‌കൂൾ - കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. ശേഷം GIFT (grotek institute of film and television) ൽ നിന്ന് സിനിമാട്ടോഗ്രാഫി പഠനവും ചെയ്തു. 

ക്യാമറാ പഠനത്തിന് ശേഷം കോട്ടയത്തുള്ള ശാലോം ടിവിയുടെ പ്രൊഡക്ഷൻ ഹൌസിൽ ക്യാമറാ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തു തുടങ്ങി. അതിനു ശേഷം ഗുഡ്നെസ്സ് ടി വി ചാനലിൽ ക്യാമറാ അസിസ്റ്റന്റ് ആയി. അവിടെ വെച്ചാണ് പരസ്യചിത്രങ്ങൾ ചെയ്തിരുന്ന പ്രെറ്റി എന്ന  പരസ്യചിത്ര  സംവിധായകനെ  പരിചയപ്പെടുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ പല പരസ്യചിത്രങ്ങളിലും അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്തു. ആ സന്ദർഭത്തിലാണ് ക്യാമറാമാൻ 'നീൽ ഡികൂഞ' യെ പരിചയപ്പെടുന്നതും അദ്ധേഹത്തിന്റെ സഹായി ആയി വർക്ക് ചെയ്യാൻ തീരുമാനിക്കുന്നതും. തുടർന്ന് "ഫ്രൈഡേ" സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിങ്ങുകളിൽ അസിസ്റ് ചെയ്തു.  തുടർന്ന് പൊട്ടാസ് ബോംബ്, ഫിലിപ്പ് & മങ്കിപെൻ, ലോ പോയന്റ്, ഓൺ ഡി വേ, പറങ്കി മല, ഹായ് ആം ടോണി തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ക്യാമറാമാൻ ആയി വർക്ക് ചെയ്തു.  പിന്നീട് തിലോത്തമ, ചക്കരമാവിൻ കൊമ്പത്ത്, സച്ചിൻ, ഹൌസ് ഫുൾ എന്നീ സിനിമകളുടെ അസോസിയേറ്റ് ക്യാമറാമാൻ ആയി പ്രവർത്തിച്ചു.  

"അലിയാന്റെ റേഡിയോ" എന്ന ചിത്രത്തിലൂടെ മഹേഷ് സ്വതന്ത്ര ഛായാഗ്രാഹകൻ ആയി. തുടർന്ന്. 'കാറൽമാക്സ് ഭക്തനായിരുന്നു', 'അമിഗോസ്', നടി സീനത്ത് ആദ്യമായി സംവിധാനം ചെയ്ത 'രണ്ടാം നാൾ' എന്ന സിനിമകൾക്ക് വേണ്ടിയും സ്വന്തമായി കാമറ ചലിപ്പിച്ചു.

അമ്പതോളം പരസ്യചിത്രങ്ങൾക്ക് വേണ്ടിയും മഹേഷ് ക്യാമറ ചെയ്തിട്ടുണ്ട് .

മഹേഷിന്റെ ഇമെയിൽ : mmraman86@gmail.com
ഫേസ്‌ബുക്ക് പേജ് : www.facebook.com/mahesh.madhavan.5