ഫ്രൈഡേ 11.11.11 ആലപ്പുഴ
ജനനവും മരണവും അതിനിടയിലെ ജീവിതവും, ഒരു നഗരത്തിന്റെ ഭിന്നമുഖങ്ങളിലൂടെ അപരിചിതരായ ആളുകളുടെ ആകസ്മികമായ കണ്ടുമുട്ടലുകളിൽ ഒരു ദിവസത്തിന്റെ ആയുസ്സിൽ (11.11.11) നിന്നുകൊണ്ട് പറയുകയാണ് “ഫ്രൈഡേ”
Actors & Characters
Actors | Character |
---|---|
കൃഷ്ണ ബാലു | |
പുരുഷു | |
മുനീർ | |
ജയകൃഷ്ണൻ | |
സർക്കിൾ ഇൻസ്പെക്ടർ | |
ജിൻസി | |
പാർവ്വതി | |
അരുൺ | |
ആശാരി മോനിച്ചൻ | |
അമ്മ | |
ഫാദർ പോളച്ചൻ | |
പീറ്റർ - ഓർഫനേജ് ഉടമ | |
പൊന്നപ്പൻ - ബോട്ട് ജെട്ടി സ്റ്റേഷൻ മാസ്റ്റർ | |
ബോട്ട് കണ്ടക്ടർ | |
ബൈജു - പക്ഷിവിൽപ്പനക്കാരൻ | |
അശ്വതി | |
മുനീറിന്റെ അമ്മ | |
പപ്പൻ ബോട്ട് റിപ്പയർ | |
ബോട്ട് ഡ്രൈവർ ദേവസ്സി | |
സോബിച്ചൻ | |
ഓട്ടോ ഡ്രൈവർ | |
കഥ സംഗ്രഹം
ലിജിൻ ജോസ് എന്ന സംവിധായകന്റെ ആദ്യ സിനിമ.
മലയാള സിനിമയിൽ ഇടവേള ഇല്ലാത്ത ആദ്യ സിനിമ (100മിനുട്ട് ദൈർഘ്യമുള്ള ഈ സിനിമക്ക് ഇടവേളയില്ല.)
ഫഹദിന്റെ നായക കഥാപാത്രം സംസാരിക്കുന്നത് കൊങ്കിണി ഭാഷയാണ്.
ആലപ്പുഴ പട്ടണത്തിന്റെ പ്രാന്തപ്രദേശത്തെ പ്രാരാബ്ദക്കാരനായൊരു ഓട്ടോഡ്രൈവറാണ് കൊങ്കണിജാതിയിൽപ്പെട്ട കൃഷ്ണ ബാലു (ഫഹദ് ഫാസിൽ) ഒരു ദിവസം (11.11.11) രാവിലെ തന്റെ ഓട്ടോറിക്ഷാ ഡ്രൈവർ ജോലിക്ക് പോകാനൊരുങ്ങുന്ന ബാലുവിന്റെ വീടിന്റെ മേൽക്കുര ഒരു ചക്ക വീണ് തകരുന്നു. പപ്പടം ഉണ്ടാക്കി ജീവിക്കുന്ന മാതാപിതാക്കളും ഓട്ടൊ ഓടിച്ചു കിട്ടൂന്ന തുച്ഛവരുമാനവുമുള്ള പ്രാരാബ്ദ കുടൂംബം അതിൽ വ്യസനിക്കുന്നു.
അതേ ദിവസം കായൽ പ്രദേശത്തു നിന്ന് ആലപ്പുഴ പട്ടണത്തിലേക്കുള്ള ഒരു ബോട്ട് യാത്രയിൽ വൃദ്ധനായ പുരുഷുവും (നെടുമുടിവേണു) കുടുംബവുമുണ്ട്. തന്റെ ചെറുമകൾ അശ്വതിയുടെ വിവാഹത്തിനു വസ്ത്രങ്ങളും സ്വർണ്ണാഭരണങ്ങളും വാങ്ങാനുള്ള യാത്രയിലാണ് അവർ. പിറന്നുവീണ തന്റെ കുഞ്ഞിനെക്കാണാനുള്ള ആഗ്രഹവുമായി സർക്കാരാശുപത്രിയിലേക്ക് ഒരു കർഷകനായ ചെറുപ്പക്കാരനുമുണ്ട് ബോട്ടിൽ.ഒപ്പം നഗരത്തിലെ കോളേജിൽ പഠിക്കാനെത്തുന്ന ജിൻസി എന്ന കോളേജ് വിദ്യാർത്ഥിനിയുമുണ്ട്.
പുരുഷുവും കുടൂംബവും നഗരത്തിൽ പർച്ചേസിങ്ങ് നടത്തവെ വിവാഹിതയാകാൻ പോകുന്ന അശ്വതിക്ക് (നിമിഷ) ഭാവിവരൻ ജയകൃഷ്ണന്റെ (ടിനി ടോം) ഫോൺ കോളുകൾ ഇടക്ക് വരുന്നുണ്ട്. ജയകൃഷ്ണനും നഗരത്തിൽ ഷോപ്പിങ്ങിനു വന്നതാണ്.
നഗരത്തിലൊരിടത്ത് ഒരു ഓർഫനേജിലേക്കുള്ള യാത്രയിൽ സമ്പന്നരായ അരുണും (പ്രകാശ് ബാരെ) ഭാര്യ പാർവ്വതി(ആശാ ശരത്)യും തങ്ങളുടെ കുഞ്ഞില്ലാത്ത അവസ്ഥയെക്കുറിച്ച് വേവലാതിപ്പെടുന്നു. ദത്തെടുക്കുന്നതിൽ അരുണിനു അത്ര തൃപ്തിയില്ലെങ്കിലും പാർവ്വതിയുടെ നിർബന്ധവും വാശിയും അയാളെ സമ്മതിപ്പിക്കുന്നു. പക്ഷെ ഓർഫനേജിൽ വെച്ച് അവർ സബ്മിറ്റ് ചെയ്ത പേപ്പേഴ്സിൽ പ്രധാനപ്പെട്ടൊരു സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ നിയമ തടസ്സമുണ്ടെന്ന് ഓർഫനേജ് ഉടമ പറയുന്നു. അതിനു പരിഹാരമായി ഇടവകയിലെ പള്ളിവികാരി ഫാദർ പോളച്ചനുമായി(മണികണ്ഠൻ) ബന്ധപ്പെടാൻ അരുണിനും ഭാര്യക്കും അവസരമൊരുക്കുന്നു. ഫാദർ പോളച്ചൻ ഈ പ്രശ്നത്തെ രമ്യമായി പരിഹരിച്ചു തരാമെന്നു പറയുന്നു.
പുരുഷുവും കുടുംബവും നഗരത്തിലെ ഷോപ്പിങ്ങ് കഴിഞ്ഞ് ഉച്ചയൂണ് കഴിക്കാൻ കയറുന്നു. ഭാവിവരൻ ജയകൃഷ്ണന്റെ നിരന്തരമായ ഫോൺ കാരണം പുരുഷു അശ്വതിയുടേ മൊബൈൽ തന്റെ ബാഗിൽ ഒളിപ്പിച്ചു വെക്കുന്നു. തിരികെ മറ്റൊരു ഷോപ്പിലേക്ക് പോകാൻ വേണ്ടി അവർ ഒരു ഓട്ടൊറിക്ഷയിൽ കയറുന്നു. ബാലുവിന്റെ ഓട്ടോറിക്ഷയായിരുന്നു അത്. ഓട്ടോ ചാർജ്ജിനെപ്പറ്റി ബാലുവും പുരുഷുവും ചെറിയ തർക്കമുണ്ടാവുന്നു. ജയകൃഷ്ണൻ തന്റെ വീട്ടിലേക്കുള്ള വിവാഹ സാധനങ്ങളും വാങ്ങി വരുമ്പോൾ ബാലുവിന്റെ ഓട്ടോ കാണുകയും അതിൽ വീട്ടിലേക്ക് പുറപ്പെടുകയും ചെയ്യുന്നു. യാത്രാമദ്ധ്യേ ജയകൃഷ്ണൻ അശ്വതിയെ പല പ്രാവശ്യം വിളിക്കുന്നുണ്ടെങ്കിലും മൊബൈലിൽ കിട്ടുന്നില്ല.
ഇതിനിടയിൽ രാവിലെ വന്ന ബോട്ടിനു ചെറിയൊരു തകരാറുണ്ടെന്നതിനാൽ അത് റിപ്പയർ ചെയ്യാൻ സ്റ്റേഷൻ മാസ്റ്ററുമായി ബോട്ടിന്റെ ജീവനക്കാർ ബന്ധപ്പെടുന്നു. ബോട്ട് റിപ്പർ ചെയ്യാനൊരുങ്ങുന്നു. എന്നാൽ പിടിവാശിക്കാരനും മദ്യപാനുമായ റിപ്പയർ പപ്പൻ ബോട്ടിന്റെ പണി വൈകിക്കുന്നു.
ഇതിനിടയിൽ പുരുഷുവിന്റെ കയ്യിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങളടങ്ങിയ ബാഗ് കാണാതാകുന്നു. അത് ഓട്ടോയിൽ വെച്ച് മറന്നു പോയതാണെന്ന് അനുമാനിക്കുന്നു. സ്ഥലം സർക്കിൾ ഇൻസ്പെക്ടറുടെ(വിജയരാഘവൻ) നേതൃത്വത്തിൽ ഓട്ടോക്കാരനെ കണ്ടുപിടിക്കാൻ അന്വേഷണം തുടങ്ങുന്നു.
യാദൃശ്ചികമായി തന്റെ ഓട്ടൊയിൽ നിന്ന് ബാഗും സ്വർണ്ണവും കണ്ട ബാലു അത് സ്വന്തമാക്കാനാഗ്രഹിക്കുന്നു. തന്റെ സാമ്പത്തിക പ്രശ്നങ്ങൾ അതോടെ തീരുമെന്ന് കരുതുന്ന ബാലു ആ ബാഗ് വീട്ടിൽ ഒളിപ്പിച്ചു വെക്കുന്നു.
നഗരം സന്ധ്യയാകുന്നതോടെ പലരും കൂടണയാൻ ശ്രമിക്കുകയാണ്. അതിനിടയിൽ നഗരത്തിൽ പല ആകസ്മിക സംഭവങ്ങൾ നടക്കുന്നു. പരസ്പരബന്ധിതമല്ലാത്ത ആളുകൾ പലപ്പോഴായി കൂട്ടിമുട്ടേണ്ടിവരികയും നന്മതിന്മകളുടെ മാറ്റങ്ങളായും ജനന മരണങ്ങളുടെ ജീവിത സ്വപ്നങ്ങളുടെ കയറ്റിറക്കങ്ങളായും. സന്ധ്യ കനക്കുന്നതോടെ പലരും ജെട്ടിയിൽ നിന്നുള്ള അവസാനത്തെ ബോട്ടിൽ വീടുകളിലേക്ക് യാത്രയാവുകയാണ്.
Video & Shooting
സംഗീത വിഭാഗം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
സുഗന്ധ നീരലയാഴി തിരയിൽ |
ബീയാർ പ്രസാദ് | റോബി എബ്രഹാം | നജിം അർഷാദ്, ഗായത്രി |
2 |
ആരാരോ ആരോമലേ |
ബീയാർ പ്രസാദ് | റോബി എബ്രഹാം | രശ്മി സതീഷ് |
3 |
ന്ലാവായ് പൂക്കും |
ബീയാർ പ്രസാദ് | റോബി എബ്രഹാം | അനൂപ് ശങ്കർ |
4 |
ഓളത്തിൽ ചാഞ്ചാടി |
ബീയാർ പ്രസാദ് | റോബി എബ്രഹാം | വിജയ് യേശുദാസ് |
Contributors | Contribution |
---|---|
വിവരങ്ങൾ ചേർത്തു | |
പോസ്റ്ററുകളും കൌതുകങ്ങളും ചേർത്തു |