സുഗന്ധ നീരലയാഴി തിരയിൽ

സുഗന്ധ നീരലയാഴി തിരയിൽ
പ്രണയ വാർന്നുര പോലെ അലയാം
നീലിമ ഇയലും കണിമിഴിയിണയിൽ
അഴകെ ഞാനലിയാം...
തീരങ്ങളിൽ നുറിമണിയായ്....

നെന്മണിക്കതിരുകൾ ചുണ്ടിൽ കരുതിയ
മാടപ്പിറാവുകളെ....
നിങ്ങൾ തന്നിണയുടെ ചുംബന മധുവിനു
മോഹിച്ചു പാറുകയോ....
തൊട്ടടുത്തു വരുമ്പോഴെൻ മാറിലെ പൊൻ കനവുകൾ
പൂവാക പോലവേ കൈ നീട്ടിയൊ...
നീ പൂ നുള്ളും കുറുമ്പുകൾ ശീലിച്ചുവോ....
അഴകേ ഞാനലിയാം...
തീരങ്ങളിൽ നുറിമണിയായ്....
സുഗന്ധ നീരലയാഴി തിരയിൽ
പ്രണയ വാർന്നുര പോലെ അലയാം
നീലിമ ഇയലും കണിമിഴിയിണയിൽ
അഴകെ ഞാനലിയാം...
തീരങ്ങളിൽ നുറിമണിയായ്....
ലലാലലാ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sugandha neeralayazhi

Additional Info

Year: 
2012

അനുബന്ധവർത്തമാനം