ആശ ശരത്

Asha Sarath

മലയാള ചലച്ചിത്ര നടി, നർത്തകി. 1974 ജൂലൈയിൽ എറണാംകുളം ജില്ലയിലെ പെരുമ്പാവൂരിൽ ൻവി.എസ്. കൃഷ്ണൻ കുട്ടി നായരുടേയും പ്രസിദ്ധ നർത്തകി കലാമണ്ഡലം സുമതിയുടേയും മകളായി ജനിച്ചു. നാട്യാലയ സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസിന്റെ ഡയറക്ടറായിരുന്നു സുമതി. ആശ ചെറുപ്രായത്തിലേ അമ്മയുടെ ശിക്ഷണത്തിൽ നൃത്തം പഠിച്ചു തുടങ്ങിയിരുന്നു. അമ്മാമൻ രവികുമാറും ആശയുടെ നൃത്ത ഗുരുവായിരുന്നു. പെരുമ്പാവൂരിലെ മാർത്തോമ്മ കോളേജിലായിരുന്നു ആശ പ്രീഡിഗ്രി കഴിഞ്ഞത്. ശ്രീശങ്കര കോളേജ് കാലടിയിലായിരുന്നു ബിരുദ പഠനം. 1992- ൽ വരാണസിയിൽ നടന്ന അഖിലേന്ത്യ ഡാൻസ് മത്സരത്തിൽ വിജയിയായി. പിന്നീട് ബനാറസിൽ നടന്ന നൃത്ത മത്സരത്തിലും ആശ വിജയിയായി.

അതിനുശേഷം കമലദളത്തിൽ അഭിനയിക്കുവാൻ അവസരം വന്നെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങൾ മൂലം  അഭിനയിക്കുവാൻ കഴിഞ്ഞില്ല. 1995- ൽ ആശ വിവാഹിതയായി ദുബൈയിൽ ജോലിയുണ്ടായിരുന്ന ശരത്തിനെയായിരുന്നു ആശ വിവാഹം ചെയ്തത്. വിവാഹത്തിനുശേഷം ആശ ദുബായിൽ സ്ഥിരതാമസമാക്കി. ദുബൈയിൽ റേഡിയൊ ഏഷ്യ എഫ് എമ്മിൽ ആർ ജെയായും പ്രോഗ്രാം പ്രൊഡ്യൂസറായും എട്ട് വർഷത്തോളം വർക്ക് ചെയ്തു. 2003- ൽ ആശ ശരത്തിന്റെ നൃത്ത വിദ്യാലയം കൈരളി കലാകേന്ദ്രം യു എ യിൽ സ്ഥാപിതമായി. കൈരളി കലാകേന്ദ്രത്തിന് യു എ ഇ യിൽ നാല് ശാഖകളുണ്ടിപ്പോൾ. നർത്തകി എന്ന നിലയിൽ നിരവധി പുരസ്ക്കാരങ്ങൾ ആശ ശരത്ത് നേടിയിട്ടുണ്ട്.

ദുരദർശൻ സീരിയലുകളിൽ അഭിനയിച്ചുകൊണ്ടാണ് ആശ ശരത്ത് അഭിനയരംഗത്ത് എത്തുന്നത്. നിഴലും നിലാവും പറയുന്നത്  എന്ന സീരിയലിലെ അഭിനയത്തിന് ആശയ്ക്ക് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ്  എന്ന സീരിയലിലെ നായിക വേഷം ആശ ശരത്തിനെ കുടുംബ പ്രേക്ഷകരുടെ പ്രിയനടിയാക്കി മാറ്റി. 2012- ൽ ഫ്രൈഡേ എന്ന ചിത്രത്തിലൂടെയാണ് ആശ ശരത്ത് സിനിമയിലേയ്ക്ക് ചുവടുവെക്കുന്നത്. തുടർന്ന് കർമ്മയോദ്ധാവർഷംദൃശ്യം എന്നിവയുൾപ്പെടെ മുപ്പതോളം സിനിമകളിൽ അവർ അഭിനയിച്ചു. പാപനാശം ഉൾപ്പെടെ ചില തമിഴ് സിനിമകളിലും. ബാഗ്മതി അടക്കം ചില തെലുങ്കു ചിത്രങ്ങളിലും ആശ ശരത്ത് അഭിനയിച്ചിട്ടുണ്ട്. പരസ്യ ചിത്രങ്ങൾക്ക് മോഡലായും ആശ ശരത്ത് പ്രവർത്തിയ്ക്കാറുണ്ട്. രണ്ട് പെൺകുട്ടികളാണ് ആശ ശരത്തിനുള്ളത്. അവരുടെ പേര് ഉത്തര, കീർത്ത