ഖാലിദ് റഹ്മാൻ

Khalid Rahman

നാടക, സിനിമാ അഭിനേതാവായ വി പി ഖാലിദിന്റെ മകനായി കൊച്ചിയിൽ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം സിനിമയിലേയ്ക്ക് പ്രവേശിച്ച ഖാലിദ് റഹ്മാന്റെ തുടക്കം ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് സംവിധായകനായിട്ടായിരുന്നു. തുടർന്ന് അന്നയും റസൂലും ഉൾപ്പെടെ അഞ്ചിലധികം സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു.. 

2016 -ൽ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് ഖാലിദ് റഹ്മാൻ സ്വതന്ത്ര സംവിധായകനായി. അതിനുശേഷം മമ്മുട്ടിയെ നായകനാക്കി ഉണ്ട എന്ന ചിത്രം സംവിധാനം ചെയ്തു. തുടർന്ന് ലൗതല്ലുമാല എന്നീ ചിത്രങ്ങളും ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ റിലീസായി. സംവിധാനം കൂടാതെ പറവ, മായാനദിമഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളിൽ ഖാലിദ് റഹ്മാൻ അഭിനയിച്ചിട്ടുമുണ്ട്. സംവിധായകനും ഛായാഗ്രാഹകനുമായ ഷൈജു ഖാലിദ് സഹോദരനാണ്.

ഖാലിദ് റഹ്മാൻ - Facebook