സിദ്ധാർത്ഥ് ഭരതൻ

Sidharth Bharathan

മലയാള ചലച്ചിത്ര നടൻ,സംവിധായകൻ. 1983 മെയ് 26 ന് ചെന്നൈയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഭരതന്റെയും ചലച്ചിത്ര താരം കെ പി എ സി ലളിതയുടെയും മകനായി ജനിച്ചു. 2002 ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിൽ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു സിദ്ധാർഥ് ഭരതൻ ചലച്ചിത്ര മേഖലയിലേയ്ക്കെത്തുന്നത്. തുടർന്ന് പതിനഞ്ചോളം സിനിമകളിൽ നായകനായും സ്വഭാവ നടനായും അഭിനയിച്ചു. 

സിദ്ധാർത്ഥ് ഭരതൻ 2012 ലാണ് സംവിധാന രംഗത്തേയ്ക്ക് കടക്കുന്നത്. സിദ്ധാർത്ഥിന്റെ അച്ഛൻ ഭരതൻ സംവിധാനം ചെയ്ത് 1981 ൽ റിലീസായ നിദ്ര എന്ന സിനിമ 2012 ൽ സിദ്ധാർത്ഥ് റീമെയ്ക്ക് ചെയ്തു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം.  അദ്ദേഹം തന്നെയായിരുന്നു ചിത്രത്തിലെ നായകനും. തുടർന്ന് മൂന്ന് സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു.

2008 ലായിരുന്നു സിദ്ധാർത്ഥ് ഭരതന്റെ വിവാഹം. അഞ്ജു എം ദാസിനെയായിരുന്നു അദ്ദേഹം വിവാഹം ചെയ്തത്. 2012 ൽ അവർ വിവാഹമോചിതരായി. 2019 ൽ സിദ്ധാർത്ഥ് വീണ്ടും വിവാഹിതനായി സുജിന ശ്രീധർ ആയിരുന്നു വധു. സിദ്ധാർത്ഥ് - സുജിന ദമ്പതികൾക്ക് ഒരു മകൾ ഉണ്ട്.