രാഹുൽ സദാശിവൻ

Rahul Sadasivan
സംവിധാനം: 3
കഥ: 2
സംഭാഷണം: 1
തിരക്കഥ: 1

പാലക്കാട് സ്വദേശി. പാലക്കാട് കേന്ദ്രീയവിദ്യാലയ സ്കൂളിൽ പഠിച്ച രാഹുൽ ലണ്ടൻ ഫിലിം അക്കാദമിയിൽ നിന്ന് സ്പെഷ്യൽ എഫക്റ്റ്സിൽ ബിരുദവും യുകെയിലെ തന്നെ വെയ്‌ൽസ് യൂണിവേർസിറ്റിയിൽ ആനിമേഷനിൽ ബിരുദാനന്തരബിരുദവുമൊക്കെ പൂർത്തിയാക്കിയ ശേഷമാണ് ആദ്യ സിനിമയായ റെഡ് റെയ്ൻസ് ‌സംവിധാനം ചെയ്യുന്നത്. ‌2013ൽ പുറത്തിറങ്ങിയ റെഡ് റെയ്ൻസ്  നാട്ടിൽ പണ്ടുണ്ടായ ചുവപ്പ് മഴയെന്ന പ്രതിഭാസത്തെ സംബന്ധിച്ച് രൂപപ്പെടുത്തിയ ഒരു സയന്റിഫിക് ഫിക്ഷൻ സിനിമയായിരുന്നു. 2022ൽ ഷെയ്ൻ നിഗവും രേവതിയും ആതിര പട്ടേലുമൊക്കെ പ്രധാന റോളുകളിൽ അഭിനയിച്ച് സോണി ലിവ് ഓടിടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയ ഭൂതകാലമാണ് രണ്ടാമത്തെ സിനിമ.